കാബൂള്‍: അഫ്ഗാനിസ്താനില്‍ ഹെല്‍മന്ദ് പ്രവിശ്യയില്‍ പട്ടാള യൂനിഫോം വേഷധാരിയായ അജ്ഞാതന്‍െറ ആക്രമണത്തില്‍ മൂന്ന് യു.എസ്. സൈനികര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്കേറ്റു. പ്രത്യേക സേനാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
നാറ്റോ സേനാംഗങ്ങളുടെ നേര്‍ക്ക് അഫ്ഗാന്‍ സൈനികയൂനിഫോം ധരിച്ച അജ്ഞാതര്‍ നടത്തിവരുന്ന അക്രമപരമ്പരയില്‍ ഒടുവിലത്തേതാണിത്. താലിബാന്‍ നുഴഞ്ഞുകയറ്റക്കാരനാണ് കൊലപാതകിയെന്നും സംശയിക്കപ്പെടുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് നാറ്റോ വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍