Fri, 08/10/2012 - 16:06 ( 40 weeks 5 daysago)
യുവരാജ് ട്വന്‍റി20 ടീമില്‍
(+)(-) Font Size
യുവരാജ് ട്വന്‍റി20 ടീമില്‍

ന്യൂദല്‍ഹി: അര്‍ബുദത്തെ തോല്‍പിച്ച് തിരിച്ചെത്തിയ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ് വീണ്ടും ക്രീസിലേക്ക്. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്ങിനെ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന രണ്ട് ട്വന്‍റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലും യുവരാജ് സിങ് കളിക്കും.
ഇന്ത്യക്ക് ലോകകപ്പ് നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവരാജ് അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സക്കായി അമേരിക്കയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ യുവരാജ് കളത്തിന് പുറത്തായിരുന്നു.വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിലാണ് യുവി അവസാനമായി കളിച്ചത്.
രോഗം ഭേദമായി തിരിച്ചെത്തിയ യുവി കഴിഞ്ഞ ഒരു മാസമായി ബംഗളൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു. യുവരാജ് മത്സരത്തിന് ഫിറ്റാണെന്ന് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കെ. ശ്രീകാന്ത് പറഞ്ഞു. അതേസമയം യുവരാജിന്‍െറ തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി കളത്തിന് പുറത്തായിരുന്ന സ്പിന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ് ടീമില്‍ തിരിച്ചെത്തി. സ്പിന്‍ ബൗളര്‍മാര്‍ക്കിടയില്‍ കൂടുതല്‍ പരിചയ സമ്പത്തുള്ള താരം എന്നത് ഹര്‍ഭജന് നറുക്കുവീഴാന്‍ കാരണമായി.
ഫോമില്ലായ്മമൂലം വലയുന്ന രോഹിത് ശര്‍മക്കും സ്പിന്നര്‍ പിയൂഷ് ചൗളക്കും ടീമില്‍ ഇടം ലഭിച്ചത് അപ്രതീക്ഷിതമായി.
ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കഴിഞ്ഞ് രണ്ട് സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ലക്ഷ്മിപതി ബാലാജിയും മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടീമില്‍ ഇടം നേടി. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
ട്വന്‍റി 20 ടീം: മഹേന്ദ്ര സിങ് ധോണി, ഗൗതം ഗംഭീര്‍ , വീരേന്ദ്ര സെവാഗ്, യുവരാജ് സിങ്, വിരാട് കോഹ്ലി, സുരേഷ് റെയ്ന, മനോജ് തിവാരി, രോഹിത് ശര്‍മ, ഇര്‍ഫാന്‍ പത്താന്‍, ആര്‍. അശ്വിന്‍, സഹീര്‍ ഖാന്‍, ലക്ഷ്മിപതി ബാലാജി, പിയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, അശോക് ദിന്‍ദ.

ടെസ്റ്റ്: രോഹിതില്ല

ന്യൂദല്‍ഹി: ന്യൂസിലന്‍ഡിനെതിരായുള്ള ടെസ്റ്റ് പരമ്പരക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ആസ്ത്രേലിയക്കെതിരായ പരമ്പരയില്‍ ഫോം കണ്ടെത്താന്‍ പാടുപെട്ട ഇന്ത്യയുടെ വെറ്ററന്‍ താരം വി.വി.എസ് ലക്ഷമണ്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. അതേ സമയം, ലോകകപ്പ് ട്വന്‍റി 20 ടീമില്‍ ഇടം പിടിച്ച രോഹിത് ശര്‍മക്ക് ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. ആഗസ്റ്റ് 23ന് ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ് മത്സരം.

ടീം: മഹേന്ദ്ര സിങ് ധോണി, ഗൗതം ഗംഭീര്‍ , വീരേന്ദ്ര സെവാഗ്,സച്ചിന്‍ ടെണ്ടുല്‍കര്‍, വി.വിഎസ് ലക്ഷ്മണ്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, ആര്‍. അശ്വിന്‍, സഹീര്‍ ഖാന്‍, ഉമേഷ് യാദവ്, അജങ്ക്യ രഹാനെ, പിയൂഷ് ചൗള, സുരേഷ് റെയ്ന, പ്രഗ്യാന്‍ ഓജ, ഇഷാന്ത് ശര്‍മ

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus