12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

പഞ്ചായത്തോഫിസില്‍ അതിക്രമം; ജീവനക്കാരനെ ആക്രമിച്ചു

അടിമാലി: മരണം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയവര്‍ പഞ്ചായത്തോഫിസിലെ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഓഫിസ് തല്ലിത്തകര്‍ക്കുകയും ചെയ്തു.
കൊന്നത്തടി പഞ്ചായത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ പഞ്ചായത്തിലെ എല്‍.ഡി ക്ളര്‍ക്ക് അനീഷിനെ (36) അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരക്കാനം തള്ളിപ്പറമ്പില്‍ ബിജു (39), മരക്കാനം കൊച്ചുപറമ്പില്‍ ബാബു (33), മുരിക്കാശേരി ചാലില്‍ ടോമി (39) എന്നിവരെ വെള്ളത്തൂവല്‍ പൊലീസ് പിടികൂടി.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: പിടിയിലായ ബിജുവും ഭാര്യയും പിതാവിന്‍െറ മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് പഞ്ചായത്തോഫിസില്‍ എത്തി. നിശ്ചിതഫോറത്തില്‍ നല്‍കിയ അപേക്ഷയില്‍ വിവരങ്ങള്‍ കൃത്യമായി എഴുതി നല്‍കിയാലേ മരണം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുകയുള്ളൂവെന്ന് ക്ളര്‍ക്ക് അനീഷ് ഇവരെ അറിയിച്ചു. തല്‍സമയം അപേക്ഷയുമായി പോയ ഇവര്‍ വൈകുന്നേരം ഏഴോളം പേരുമായി വീണ്ടും പഞ്ചായത്തില്‍ എത്തി അപേക്ഷ നല്‍കിയെങ്കിലും ഈ അപേക്ഷയിലും കൃത്യമായ വിവരങ്ങള്‍ ഇല്ലാതെ വന്നതിനാല്‍ അപേക്ഷ നിരസിച്ചു. ഇതോടെ പ്രകോപിതരായ ബിജുവും കൂട്ടാളികളും ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ഓഫിസ് തല്ലിത്തകര്‍ക്കുകയും ജീവനക്കാര്‍ക്ക് നേരെ വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് എത്തി ഇവരെ പിടികൂടി. ഇവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കമ്പ്യൂട്ടര്‍, ഓഫിസ് ഫര്‍ണിച്ചര്‍ തുടങ്ങിയവ നശിപ്പിച്ചിട്ടുണ്ട്. പിടിയിലായവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് വെള്ളത്തൂവല്‍ പൊലീസ് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com