ന്യൂദല്‍ഹി: പുതുതായി ധനമന്ത്രാലായത്തിന്‍െറ ചുമതലയേറ്റ പി. ചിദംബരത്തിന് കൂടുതല്‍ തലവേദന സൃഷ്ടിച്ച് നാലു മാസത്തിനിടയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചാ നിരക്കില്‍ ഇടിവ്. ഇതോടെ റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യന്‍ സമ്പദ്വ്യവസഥയുടെ വളര്‍ച്ചാ സാധ്യതകള്‍ സംബന്ധിച്ച നിലവാരം വീണ്ടും താഴ്ത്തുമെന്ന ആശങ്കയും ശക്തമാണ്. അപ്രതീക്ഷിതമായ വരള്‍ച്ച കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഉല്‍പ്പാദനത്തിന് കനത്ത തിരിച്ചടി സമ്മാനിക്കുമെന്ന സൂചനകള്‍ക്കിടെയാണ് തുടര്‍ച്ചായായി വ്യാവസായിക ഉല്‍പ്പാദനവും കുറയുന്നത്.
മുന്‍വര്‍ഷത്തെ ജൂണ്‍ മാസത്തില്‍ 9.5 ശതമാനം വളര്‍ച്ച ഉണ്ടായ സ്ഥാനത്ത് ഇക്കുറി വ്യാവസായിക ഉല്‍പ്പാദനത്തില്‍ 1.8 ശതമാനത്തിന്‍െറ മുരടിപ്പാണ് പ്രകടമാക്കിയത്. വ്യാവസായി മേഖല ഒരു ശകതമാനത്തോളം മുരടിപ്പ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിനെയും മറികടന്നുള്ള താഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്.
സാമ്പത്തിക വളര്‍ച്ച ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നില്‍ക്കുന്നതിനിടെ വ്യാവസായിക ഉല്‍പ്പാദനവും കുത്തനെ കുറയുന്നത് ഗുരുതരമായ പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍