ഇന്ത്യോനേഷ്യന്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് റമദാന്‍ കഴിഞ്ഞ്

റിയാദ്: ഇന്തോനേഷ്യയില്‍നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട്ചെയ്യുന്ന നടപടികള്‍ റമദാനു ശേഷം പുനരാരംഭിക്കുമെന്ന് തൊഴില്‍മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര- വിദേശകാര്യ മന്ത്രാലയങ്ങളിലെ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. തൊഴില്‍മന്ത്രാലയം ഇന്തോനേഷ്യന്‍ അധികൃതരുമായി ഉണ്ടാക്കിയ ധാരണാപത്രം ഇതിനകം തയാറായിക്കഴിഞ്ഞു. ഫിലിപ്പീന്‍സില്‍ നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. ഇരുരാജ്യങ്ങളില്‍നിന്നും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന നടപടികള്‍ തൊഴില്‍കരാറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളില്‍ ഉടക്കി ഒരു വര്‍ഷമായി നിലച്ചിരിക്കുകയായിരുന്നു.
വീട്ടുവേലക്കാരെ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായ സൗദി കുടുംബങ്ങളുടെ നിരന്തര സമ്മര്‍ദങ്ങള്‍ക്ക് നടുവില്‍ തൊഴില്‍മന്ത്രാലയം ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച പുതിയ നിബന്ധനകളില്‍ പലതും അംഗീകരിക്കുകയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വീട്ടുജോലിക്കാര്‍ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. ഈ രാജ്യങ്ങളെകുടാതെ നേപ്പാള്‍, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ നാടുകളില്‍നിന്നു വേലക്കാരെ കൊണ്ടുവരാനുള്ള നടപടികള്‍ക്കും മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ മന്ത്രാലയത്തിന്‍െറ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്‍െറ പേരില്‍ ഇനിമുതല്‍ ജനറല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് വേലക്കാരെ റിക്രൂട്ട്ചെയ്യുന്നതിന് വക്കാല നല്‍കുകയില്ലെന്ന് തൊഴില്‍ മന്ത്രാലയ തീരുമാനം പുതിയ റിക്രൂട്ടിങ്ങ് കമ്പനികള്‍ക്ക് ഗുണംചെയ്യും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus