സംവിധായകന്‍ കാമറൂണ്‍ ചൈനയുമായി കൈകോര്‍ക്കുന്നു

സംവിധായകന്‍ കാമറൂണ്‍ ചൈനയുമായി കൈകോര്‍ക്കുന്നു

ബെയ്ജിങ്: ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ത്രീഡി ചിത്രങ്ങളുടെ നിര്‍മാണത്തിന് ചൈനയുടെ പങ്കാളിത്തം തേടുന്നു. ബെയ്ജിങ്ങില്‍ ഇതിനായി പ്രത്യേക സ്റ്റുഡിയോ നിര്‍മിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. ഇലക്ട്രോണിക് സാങ്കേതികരംഗത്തെ ചൈനയുടെ മുന്നേറ്റം കണക്കിലെടുത്താണ് 57കാരന്‍ കാമറൂണ്‍ പുതിയ ലാവണം തേടുന്നത്. പണം വാരിക്കൂട്ടിയ 'അവതാര്‍' ചിത്രത്തിന്റെ തുടര്‍പരമ്പരകള്‍ ചൈനയിലാകും അദ്ദേഹം നിര്‍വഹിക്കുക. അവതാറിനും ടൈറ്റാനിക്കിനും ചൈനയില്‍ ലക്ഷക്കണക്കിന് പ്രേക്ഷകരെ ലഭിച്ചതായും കാമറൂണ്‍ പറയുന്നു.
ഹോളിവുഡിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ വാള്‍ട്ട് ഡിസ്നിയും സംയുക്്ത സംരംഭങ്ങള്‍ക്കുവേണ്ടി ചൈനയുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus