പ്രപഞ്ചത്തില്‍ ജീവന്‍ നിലനില്‍ക്കുന്നത് ഭൂമിയില്‍ മാത്രമാണെന്നാണ് കരുതുന്നത്. മനുഷ്യരെപ്പോലെ ജന്തുക്കളും സസ്യങ്ങളും ജലത്തെ ആശ്രയിക്കുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളം മാത്രമേ ജന്തുക്കളും സസ്യങ്ങളും ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍, മനുഷ്യന്‍ കുടിക്കാനും കുളിക്കാനും ജലസേചനത്തിനും വ്യവസായത്തിനും എന്നുവേണ്ട പലതരം ആവശ്യത്തിനായി വെള്ളം ഉപയോഗിക്കുന്നു. ലോകാരംഭം മുതല്‍ ഇന്നോളമുള്ള മാനവരാശിയുടെ സാമ്പത്തികവും സാങ്കതേികവുമായ ഉയര്‍ച്ചയും താഴ്ചയും ജലലഭ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഭൂമിയുടെ ജലത്തിന്‍െറ 97 ശതമാനം സമുദ്രജലമായി നിലനില്‍ക്കുന്നു. ബാക്കിയുള്ളതിന്‍െറ 75 ശതമാനം അന്‍റാര്‍ട്ടിക്ക, ഗ്രീന്‍ലാന്‍ഡ്, ആര്‍ടിക് തുടങ്ങിയ മേഖലകളിലെ മഞ്ഞുകട്ടയാണ്. അവശേഷിക്കുന്ന ജലമാണ് ഭൂഗര്‍ഭജലമായും അന്തരീക്ഷത്തിലെ ജലബാഷ്പമായും നദികള്‍, തടാകങ്ങള്‍ എന്നിവയായും മറ്റും കാണപ്പെടുന്നത്. കടല്‍വെള്ളം ഉപ്പ് കലര്‍ന്നതുമൂലം നേരിട്ട് ഉപയോഗിക്കാന്‍ സാധ്യമല്ല. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടയും ഉപയോഗക്ഷമമല്ല. അതിനാല്‍, പ്രകൃതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജലം വളരെ കുറവാണ്. ഈ വെള്ളംതന്നെ മനുഷ്യന്‍െറ ദുഷ്ചെയ്തികള്‍മൂലം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അമിതമായ ജനസംഖ്യാവര്‍ധനയും ഉയര്‍ന്ന മലിനീകരണവും ആസൂത്രിത ജലമാനേജ്മെന്‍റിന്‍െറ അഭാവവും മൂലം മിക്ക രാജ്യങ്ങളിലും കുടിവെള്ളം ഇന്നൊരു ജീവന്മരണ പ്രശ്നമാകുന്നു. മനുഷ്യന് കുടിവെള്ളം കിട്ടാതെ വരുമ്പോള്‍ സമീപത്ത് ലഭ്യമാകുന്ന വെള്ളം ഗുണമേന്മ നോക്കാതെ ഉപയോഗിക്കേണ്ടിവരുന്നു. മനുഷ്യനുണ്ടാകുന്ന രോഗങ്ങളില്‍ 70 ശതമാനം മലിനജലം ഉണ്ടാക്കുന്നതായി കണക്കാക്കപ്പെടുന്നു. ലോകത്ത് 172 ദശലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നില്ല. രണ്ടു ബില്യന്‍ (ഒരു ബില്യന്‍=100കോടി) ആളുകള്‍ക്ക് പൊതുശുചിത്വത്തിന് വേണ്ടജലം ലഭിക്കുന്നില്ല.
ധാരാളം ജലം മഴമൂലം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ചെറുതും വലുതുമായ 44 നദികളും 20 ശുദ്ധജല തടാകങ്ങളും അരുവികളും കുളങ്ങളും കിണറുകളും നിറഞ്ഞ കേരളം ഒരിക്കലും ജലക്ഷാമമുള്ളതായി കണക്കാക്കാവുന്നതല്ല. എന്നാല്‍, 1983 മുതല്‍ കേരളം വരള്‍ച്ചയെ അഭിമുഖീകരിക്കുന്നു. മഴയില്ലാത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. ശരാശരി 3000 മി.മീ. മഴ കേരളത്തില്‍ ലഭിക്കുന്നുണ്ട്. പ്രതിവര്‍ഷം ശരാശരി 12 കോടി ക്യൂബിക് മീറ്റര്‍ വെള്ളം മഴയില്‍നിന്ന് ലഭിക്കുന്നുണ്ട്. കേരളത്തിന്‍െറ പ്രത്യകേ ഭൂപ്രകൃതിമൂലം ഈ വെള്ളത്തിന്‍െറ 60 ശതമാനം അപ്പോള്‍തന്നെ കുത്തിയൊലിച്ച് കടലിലെത്തിച്ചരേുന്നു. ഈ പ്രക്രിയയുടെ ആക്കംകൂടിയതാണ് ഇന്നുള്ള ജലദൗര്‍ലഭ്യത്തിന്‍െറ പ്രധാനകാരണം. നദികളിലൂടെയും തടാകങ്ങളിലൂടെയുമുള്ള കുത്തൊലിപ്പ് വര്‍ഷംതോറും വര്‍ധിച്ചുവരുന്നു. ആസൂത്രിതമായ സ്ഥലജല മാനേജ്മെന്‍റിന്‍െറ അഭാവമാണ് കാരണം. ജലം സംഭരിച്ചുവെക്കണമെങ്കില്‍ മേല്‍മണ്ണു വേണം. മണ്ണ് സംരക്ഷിച്ചു നിര്‍ത്തണമെങ്കില്‍ കാടു വേണം. കാടിന്‍െറ സ്ഥിതി ഏവര്‍ക്കുമറിയാം. 44 ശതമാനം വനമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് ഒമ്പതു ശതമാനം മാത്രമാണ്. കേരളത്തിലെ ജലലഭ്യത ആളോഹരി നോക്കിയാല്‍ രാജസ്ഥാനേക്കാള്‍ കുറവാണ്.
രാജസ്ഥാനില്‍ ആളോഹരി ജലലഭ്യത 15 ലിറ്ററാണ്. കേരളത്തില്‍ 10 ലിറ്റര്‍. കേരളത്തിലെ ജലത്തിന്‍െറ കണക്കുകള്‍ നോക്കുക:
വേനല്‍ക്കാല ഡിമാന്‍ഡ് പരിഹരിക്കാത്തിടത്തോളം ജലക്ഷാമം വരുമെന്നത് തീര്‍ച്ച. അതിനാല്‍, ലഭ്യതയുള്ള സമയത്ത് ജലം പിടിച്ചുനിര്‍ത്തണം.
അതിനുള്ള സാധ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സംഭരണം നടന്നില്ലങ്കെില്‍ ജലക്ഷാമം ഭാവിയില്‍ രൂക്ഷമാകും.
ജലക്ഷാമം വന്നതോടെ ഭൂഗര്‍ഭജലം ഊറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങി. എന്നാല്‍, പഠനങ്ങള്‍ അനുസരിച്ച് മഴക്കാലത്തുപോലും ഭൂഗര്‍ഭജല പോഷണം നടക്കുന്നില്ല.
ഭൂഗര്‍ഭജലം പോഷിപ്പിക്കുന്നതിന് പ്രകൃതി നല്‍കിയ മാര്‍ഗങ്ങള്‍ എല്ലാം നാം ഇന്ന് വികസനത്തിന്‍െറ പേരില്‍ ഇല്ലാതാക്കിയിരിക്കുകയാണ്. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളാണ് ഇത് ചെയ്തിരുന്നത്. ഇതില്‍ നെല്‍കൃഷിപ്പാടങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. 1975ല്‍ 8.75 ലക്ഷം ഹെക്ടര്‍ കൃഷിസ്ഥലം ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് 2.15 ലക്ഷം ഹെക്ടര്‍ സ്ഥലം മാത്രം. ഇതുതന്നെ നികത്തല്‍ ഭീഷണിയിലാണ്. ഒരു സെന്‍റ് കൃഷിസ്ഥലം വര്‍ഷത്തില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്നു. ഇതില്‍ 48,000 ലിറ്റര്‍ ഭൂഗര്‍ഭത്തിലേക്ക് മണ്ണിലൂടെ ഒലിച്ചിറങ്ങുന്നു. കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കപ്പെട്ടതോടെ ഈ സാധ്യത ഇല്ലാതായിരിക്കുന്നു.
ജലസ്രോതസ്സുകളായ നദികള്‍, ഇടത്തോടുകള്‍, അരുവികള്‍, കുളങ്ങള്‍, തടാകങ്ങള്‍, ചിറകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കുകയും മഴവെള്ള സംഭരണം നടത്തുകയും വേണം.
നദീസംരക്ഷണ ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കണം. കേരളത്തിലെ എല്ലാ പ്രധാന നദികളും ഇന്ന് മരണത്തിലേക്ക് നീങ്ങുകയാണ്. നദീസംരക്ഷണത്തിന് പല പദ്ധതികളും സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ഇത് ശ്രദ്ധിക്കുന്നില്ല. ഉദാഹരണത്തിന് പെരിയാര്‍ നദിയെ സംരക്ഷിക്കുന്നതിന് ആറോ ഏഴോ ആക്ഷന്‍ പ്ളാനുകള്‍ പല ഏജന്‍സികളായി ഗവണ്‍മെന്‍റിന് നല്‍കിയിട്ടുണ്ട്. നദി നേരിടുന്ന പ്രശ്നങ്ങളായ, നീരൊഴുക്കിന്‍െറ കുറവ്, വര്‍ധിച്ച മലിനീകരണം, മണല്‍വാരല്‍, ഓരുവെള്ള കയറ്റം, നദീതീരം കൈയേറല്‍, നദീജലം വില്‍പന എന്നിവയെ ഒന്നൊന്നായി പരിഹരിക്കാനുള്ള ഇച്ഛാശക്തി ഇതുവരെയും കണ്ടിട്ടില്ല.
മഴവെള്ളം ഫലപ്രദമായി ഉപയോഗിച്ചാല്‍ ജലക്ഷാമം എന്നത്തേക്കുമായി പരിഹരിക്കാം. ഇവിടെ വര്‍ഷം 600 മി.മീ. മാത്രം മഴ കിട്ടുന്നു. ഇംഗ്ളണ്ടും 700 മി.മീ. കിട്ടുന്ന നെതര്‍ലന്‍ഡ്സും ശുദ്ധജല ലഭ്യതയില്ലാത്ത മാലദ്വീപും നമുക്ക് മാതൃകയാക്കാം. മഴവെള്ള സംഭരണം കേരളത്തില്‍ പ്രായോഗികമാക്കാന്‍ നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. പല സ്വതന്ത്ര ഏജന്‍സികളും ഈ സംഭരണത്തിനും മുന്‍കൈ എടുക്കുന്നുണ്ടെങ്കിലും വ്യാപകമായി ഇത് നടപ്പാക്കാനുള്ള താല്‍പര്യം കേരളത്തില്‍ കാണുന്നില്ല. മഴവെള്ള സംഭരണത്തിന് നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗങ്ങള്‍ 1. നീര്‍ക്കുഴി നിര്‍മാണം 2. കൈയാല നിര്‍മാണം 3. തടയണ നിര്‍മാണം 4. കോണ്ടൂര്‍ ചാലുകള്‍ 5. തട്ടുതിരിക്കല്‍ 6. മണ്ണുബണ്ട് നിര്‍മാണം 7. തടമെടുക്കല്‍ 8. ചകിരി വല വിരിക്കല്‍ 9. തലക്കുള സംരക്ഷണം 10. മേല്‍ക്കൂര മഴവെള്ള ശേഖരണം 11. വെന്‍റിലേറ്റഡ് ക്രോസ് ബാര്‍ 12. രാമച്ചം, തീറ്റപ്പുല്ല് വെച്ചുപിടിപ്പിക്കല്‍ എന്നിവയാണ്.
ലോകത്തില്‍ മൂന്നില്‍ ഒരു ഭാഗം ജനങ്ങള്‍ ഇന്ന് കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ്. 2032 ആകുമ്പോള്‍ ഇത് 50 ശതമാനമായി മാറുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇന്ത്യയില്‍ അന്ന് ഒരു ലക്ഷം ഗ്രാമങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമ ഭീഷണിയിലേക്ക് വലിച്ചറെിയപ്പെടും. ജലത്തിന്‍െറ ആസൂത്രിത വിനിയോഗം, ജലസംരക്ഷണം, മഴവെള്ള സംഭരണം, എന്നിവയിലൂടെ മാത്രമേ ജലക്ഷാമത്തില്‍നിന്ന് കരകയറാനാകൂ.
ആകെ മഴക്കാലത്ത് ലഭിക്കുന്നത് - 35235 ദശലക്ഷം
മഴക്കാല ഡിമാന്‍ഡ് - 26729 ദശലക്ഷം ക്യുബിക് മീറ്റര്‍
മഴക്കാല ബാക്കി - 8506 ദശലക്ഷം ക്യുബിക് മീറ്റര്‍
വേനല്‍ക്കാല വരവ് - 14325 ദശലക്ഷം ക്യുബിക് മീറ്റര്‍
വേനല്‍ക്കാല ഡിമാന്‍ഡ് - 21457 ദശലക്ഷം ക്യുബിക് മീറ്റര്‍
കമ്മി - 7132 ദശലക്ഷം ക്യുബിക് മീറ്റര്‍
(അവലംബം സി.ഡബ്ള്യു.ആര്‍.ഡി.എം)
ഭൂഗര്‍ഭ ജലസ്രോതസ്സിന്‍െറ കണക്കുകള്‍
ആകെ ലഭ്യമായ ഭൂഗര്‍ഭജലം6229 മില്യന്‍ ക്യൂബിക് മീറ്റര്‍
(ഒരു മില്യന്‍= ദശലക്ഷം)
ഉപയോഗിച്ചത് 2693 മില്യന്‍ ക്യൂബിക് മീറ്റര്‍
ബാക്കി3536 മില്യന്‍ ക്യൂബിക് മീറ്റര്‍
(പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)


നിങ്ങളുടെ അഭിപ്രായങ്ങള്‍