ഉദുമ: ഡി.വൈ.എഫ്.ഐ കീക്കാനം യൂനിറ്റ് പ്രസിഡന്‍റിന്‍െറ മരണം സംബന്ധിച്ച കേസന്വേഷണത്തിനായി പൊലീസ് സൈബര്‍ സെല്ലിന്‍െറ സഹായം തേടി. അന്വേഷണ സംഘത്തലവന്‍ എ.എസ്.പി എച്ച്. മഞ്ജുനാഥാണ് സൈബര്‍ സെല്ലിന്‍െറ സഹായം തേടിയത്. അക്രമം നടന്നു എന്ന് പറയുന്ന സമയത്ത് പ്രതികള്‍ എവിടെയായിരുന്നുവെന്ന് ടവര്‍ സിഗ്നല്‍ സംവിധാനം ഉപയോഗിച്ച് തിരിച്ചറിയാനാണിത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ തച്ചങ്ങാടുവെച്ചാണ് ഡി.വൈ.എഫ്.ഐ കീക്കാനം യൂനിറ്റ് പ്രസിഡന്‍റ് ടി. മനോജ് മരിച്ചത്. മുസ്ലിംലീഗിന്‍െറ ആക്രമണത്തെ തുടര്‍ന്നാണ് മനോജ് മരിച്ചതെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍, മുസ്ലിംലീഗ് ഈ ആരോപണം നിഷേധിച്ചിരുന്നു. മനോജിന്‍െറ മരണം സംബന്ധിച്ച് 15 മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് മനോജിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
പോസ്റ്റ്മോര്‍ട്ടത്തിന്‍െറ പ്രാഥമിക നിഗമനം ഹൃദയാഘാതമാണ് മരണകാരണമെന്നാണ്. പൂര്‍ണ റിപ്പോര്‍ട്ട് ലഭിച്ചാലേ കേസന്വേഷണം ആരംഭിക്കാന്‍ കഴിയൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്. ചൊവ്വാഴ്ചയോടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ അന്വേഷണ സംഘത്തിന്‍െറ പക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് എ.എസ്.പി എച്ച്. മഞ്ജുനാഥ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍