ന്യൂദല്‍ഹി: കേന്ദ്ര ശാസ്ത്ര- സാങ്കേതിക മന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ നില മാറ്റമില്ലാതെ തുടരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ല്‍ തന്നെ നിലനിര്‍ത്തണമെന്ന് മന്ത്രിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. കരള്‍, വൃക്ക രോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ദേശ്മുഖിന്റെ നില കൂടുതല്‍ വഷളായതിനെ തുടര്‍ന്നും കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയമാക്കാനുമായാണ് തിങ്കളാഴ്ച രാത്രി ചെന്നൈയിലെ ഗ്ലോബല്‍ ഹോസ്പ്റ്റലില്‍ പ്രവേശിപ്പിച്ചത്.
ദേശ്മുഖ് ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റ കുടുംബവൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമാണോയെന്ന് അറിയാന്‍ 48 മണിക്കൂര്‍ കൂടി കാത്തിരിക്കണം. 67കാരനായ ദേശ്മുഖിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ വിദഗ്ധനായ ഡോ.മുഹമ്മദ് റെലയുടെ നേതൃത്വത്തിലാണ് ചികിത്സ. ഒരുമാസം മുമ്പാണ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രികൂടിയായ ദേശ്മുഖിന് കരള്‍രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഇതിനിടെ ദേശ്മുഖിന് കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറാണെന്ന് മകനും ബോളിവുഡ് താരവുമായ റിഥീഷ് ദേശ്മുഖ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍