യേശുദാസ് വീണ്ടും അഭിനയിക്കാനൊരുങ്ങുന്നു. തെരുവുകുട്ടികളുടെ കഥ പറയുന്ന 'തെരുവ് നക്ഷത്രങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് യേശുദാസ് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം കഴിഞ്ഞദിവസം യേശുദാസ് നിര്‍വഹിച്ചു.
തെരുവില്‍ ഭിക്ഷയെടുത്ത് ജീവിക്കുന്ന ബാലന്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം കലക്ടറായി മാറുന്ന കഥയാണ് 'തെരുവ് നക്ഷത്രങ്ങള്‍' പറയുന്നത്. ജനസേവ ശിശുഭവന്‍ സ്ഥാപകന്‍ ജോസ് മാവേലി നിര്‍മിക്കുന്ന ചിത്രം എറണാകുളത്തും പാലക്കാടുമായാണ് ചിത്രീകരിച്ചത്.
ടിനി ടോം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ യേശുദാസിന് പുറമെ സലീംകുമാര്‍, കവിയൂര്‍ പൊന്നമ്മ, ക്യാപ്റ്റന്‍ രാജു, പ്രശസ്ത പത്രപ്രവര്‍്ധക ലീല മേനോന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. നേരത്തെ അനാര്‍ക്കലി, അച്ചാണി, നന്ദനം, ബോയ്ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളില്‍ യേശുദാസ് അഭിനയിച്ചിരുന്നു. ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍