മാനന്തവാടി: ഓണം റമദാന്‍ ചന്തകള്‍ തുടങ്ങാന്‍ തയാറാകാത്ത തൊണ്ടര്‍നാട് സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ ഉപരോധ സമരം നടത്തുമെന്ന് യൂത്ത്ലീഗ് തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താലൂക്കിലെ മറ്റെല്ലാ സഹകരണ ബാങ്കുകളും ചന്തകള്‍ തുടങ്ങിയിട്ട് ആഴ്ചകളായി. എന്നാല്‍, തൊണ്ടര്‍നാട് ബാങ്ക് മാത്രം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാറിനെ കരിവാരിത്തേക്കാനാണ് ബാങ്കിന്‍െറ ശ്രമം.
ബാങ്കിന്‍െറ പരിധിയില്‍ 35,000 ത്തോളം സാധാരണക്കാരായ ആളുകള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ആശ്രയമാകേണ്ട ബാങ്ക് നിഷേധാത്മക നടപടി തുടര്‍ന്നാല്‍ ശക്തമായ സമരം ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സിറാജ് മട്ടിലയം, മുഹമ്മദ് സാബിത്ത് എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍