വാഹനാപകടം: മുംബൈ സ്വദേശിയായ ബാലന്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ദോഹ: പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന സംഘം സംഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ച് മുംബൈ സ്വദേശിയായ ബാലന്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആസാദ് ഇഖ്ബാല്‍ ശഹാബിന്‍െറ മകനും ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിയുമായ അസ്ഹദ് ആസാദ് ശഹാബ് (12) ആണ് മരിച്ചത്. മൃതദേഹം അബൂഹമൂറില്‍ ഖബറടക്കി.
ഞായറാഴ്ച രാത്രി പത്ത് മണിയോടെ മദീന ഖലീഫ സൗത്ത് ഉമര്‍ ബിന്‍ ഖത്താബ് പള്ളിക്ക് സമീപമാണ് അപകടം. രാത്രി നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്ഹദ് ഹമദ് ആശുപത്രിയിലാണ് മരിച്ചത്. ഡ്രൈവറടക്കം നാല് പേരെ ഉടന്‍ ഹമദ് ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണ്. രണ്ട് പേരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. 25 വര്‍ഷമായി ഖത്തറിലുള്ള ആസാദ് ഇഖ്ബാല്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus