‘റാഫ്’ ഇഫ്താര്‍ സംഗമം 10ന്; ഒരുക്കം പൂര്‍ത്തിയായി

ദോഹ: ശൈഖ് ഥാനി ബിന്‍ അബ്ദുല്ല്ള ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വ്വീസസ് (റാഫ്) ആഭ്യന്തരമന്ത്രാലയത്തിന്‍െറ പിന്തുണയോടെ കേരള ഇസ്ലാമിക് സെന്‍ററുമായി സഹകരിച്ച് പ്രവാസി ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തിന് ഒരുക്കം പൂര്‍ത്തിയായതായി ഇസ്ലാമിക് സെന്‍റര്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അല്‍ അറബി സേ്റ്റേഡിയത്തില്‍ ഈ മാസം പത്തിന് നടക്കുന്ന പരിപാടിയില്‍ 2,750ഓളം ഇന്ത്യക്കാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
വിവിധ രാജ്യക്കാര്‍ക്ക് വേണ്ടി റാഫ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കുള്ളത് കഴിഞ്ഞ നാലുവര്‍ഷവും ഇസ്ലാമിക് സെന്‍ററുമായി സഹകരിച്ചാണ് നടത്തിയതെന്ന് പ്രസിഡന്‍റ് എ.വി അബൂബക്കര്‍ ഖാസിമി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ രണ്ടായിരം മുതല്‍ മൂവായിരം വരെ പ്രവാസികള്‍ പങ്കെടുത്തിരുന്നു. വൈകിട്ട് 5.30ന് തുടങ്ങുന്ന പരിപാടിയില്‍ ഇസ്ലാമിക് ക്വിസ് മല്‍സരവും ആഭ്യന്തര മന്ത്രാലയത്തിന്‍െറ ട്രാഫിക് ബോധവത്കരണവുമുണ്ട്. ഇഫ്താറിന് ശേഷം റാഫ് പ്രതിനിധികളും ആഭ്യന്തര മന്ത്രാലയത്തിലെ പ്രമുഖരും സംസാരിക്കും. തറാവീഹ് വരെയുള്ള നമസ്കാരത്തിന് സ്റ്റേഡിയത്തില്‍ സൗകര്യമുണ്ട്. തറാവീഹിന് ശേഷം ‘ഖുര്‍ആനും മാനവികതയും’ എന്ന വിഷയത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. വിവിധ ഭാഗങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് വാഹനം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാ സൗകര്യം ആവശ്യമുള്ളവര്‍ 55431910 എന്ന നമ്പറില്‍ ബന്ധപ്പെടണം. പി.എസ്.എച്ച് തങ്ങള്‍, മുഹമ്മദ് ഹാജി, കെ.ബി.കെ മുഹമ്മദ് മജീദ് ഹുദവി, സക്കരിയ്യ മാണിയൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus