12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ഹസാരെ ടീം പല തട്ടില്‍; പ്രഖ്യാപനം നടപ്പാക്കാന്‍ ദുര്‍ബല ശ്രമങ്ങള്‍

ഹസാരെ ടീം പല തട്ടില്‍; പ്രഖ്യാപനം നടപ്പാക്കാന്‍ ദുര്‍ബല ശ്രമങ്ങള്‍

ന്യൂദല്‍ഹി: അണ്ണാസംഘം പിരിച്ചുവിട്ട സാഹചര്യത്തില്‍ ഭാവിപരിപാടിയെക്കുറിച്ച് ടീമംഗങ്ങള്‍ തിരക്കിട്ട ചര്‍ച്ചയില്‍. ജനങ്ങള്‍ക്ക് രാഷ്ട്രീയ ബദല്‍ നല്‍കാന്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തുവരുമെന്നാണ് നിരാഹാരം അവസാനിപ്പിച്ച് അണ്ണാസംഘം നടത്തിയ പ്രഖ്യാപനം. അത് നടപ്പാക്കാനുള്ള പ്രാഥമിക കമ്മിറ്റി രൂപവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രാഥമിക കമ്മിറ്റി സംബന്ധിച്ച് ചര്‍ച്ച നടന്നുവരുകയാണെന്നും ഉടന്‍ നിലവില്‍ വരുമെന്നും വിവിധ മേഖലകളില്‍നിന്നുള്ള ജനപിന്തുണയുള്ള ഒട്ടേറെ പേര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും ഹസാരെയുടെ സമരം നയിച്ച ഇന്ത്യാ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംഘാംഗങ്ങളുടെ പട്ടിക തയാറായി വരുകയാണ്. പുതിയ കമ്മിറ്റിയായിരിക്കും അണ്ണാസംഘത്തിന്റെ ഭാവിപരിപാടികള്‍ തീരുമാനിക്കുകയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പുതിയ നീക്കങ്ങളില്‍ അണ്ണാ ഹസാരെ നേരിട്ട് പങ്കാളിയല്ല. അതേസമയം, ജന്‍ലോക്പാല്‍ ബില്ലിനായി നടത്തിയ 18 മാസം നീണ്ട സമരം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച ഹസാരെ തന്റെ സംഘാംഗങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. അരവിന്ദ് കെജ്രിവാള്‍, കിരണ്‍ ബേദി എന്നിവരുടെ നേതൃത്വത്തില്‍ പ്രശാന്ത് ഭൂഷണ്‍, മനീശ് ശിശോദിയ, ഗോപാല്‍ റായ്, ശാന്തിഭൂഷണ്‍ തുടങ്ങിയവരാണ് രാഷ്ട്രീയ പ്രവേശത്തിന് അനുകൂല നിലപാടുള്ളവര്‍.
പുതിയ കമ്മിറ്റിയുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുള്ളതും ഇവര്‍ തന്നെ. അതേസമയം, സന്തോഷ് ഹെഗ്ഡെയെപ്പോലുള്ളവര്‍ പാര്‍ട്ടി രൂപവത്കരണത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ജന്തര്‍മന്തറില്‍ നിരാഹാരം അവസാനിപ്പിക്കുമ്പോള്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച അണ്ണാസംഘം പേരും നയനിലപാടുകളും നിര്‍ദേശിക്കാന്‍ അനുയായികളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഹസാരെയും പിന്മാറ്റവും സംഘത്തിനുള്ളിലെ അഭിപ്രായഭിന്നതയുമെല്ലാം ചേര്‍ന്ന് അണ്ണാസംഘത്തിന്റെ പുതിയ പാര്‍ട്ടി സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വരാന്‍ പോകുന്ന കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നാണ് അണ്ണാസംഘാംഗങ്ങള്‍ നല്‍കുന്ന മറുപടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com