12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

രണ്ടാനച്ഛന്‍െറ മര്‍ദനത്തിനിരയായ നാലുവയസ്സുകാരന് മോചനം

രണ്ടാനച്ഛന്‍െറ മര്‍ദനത്തിനിരയായ നാലുവയസ്സുകാരന് മോചനം

കാഞ്ഞിരപ്പള്ളി: രണ്ടാനച്ഛന്‍െറ ക്രൂര മര്‍ദനത്തിനിരയായ നാലുവയസ്സുകാരനെ അങ്കണവാടി ജീവനക്കാരും പൊലീസും ചേര്‍ന്ന് മോചിപ്പിച്ചു. പ്രാഥമിക ശുശ്രൂഷക്കുശേഷം കുട്ടിയെയും മാതാവിനെയും ചൈല്‍ഡ്ലൈഫ് പ്രവര്‍ത്തകര്‍ എത്തി അമയന്നൂര്‍ ജ്യോതിര്‍ ഭവനിലേക്ക് മാറ്റി. രണ്ടാനച്ഛന്‍ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെറുവള്ളിയില്‍ വാടകക്ക് താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി ശാന്തിയുടെ മകന്‍ പവനാണ് കാവുംഭാഗം ചെമ്പകശേരിയില്‍ പ്രദീപിന്‍െറ മര്‍ദനത്തിനിരയായത്. സാരമായി പരിക്കേറ്റ കുട്ടിയെ പൊലീസ് സഹായത്തോടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
ഒരാഴ്ചയായി അങ്കണവാടിയില്‍ എത്താതിരുന്ന കുട്ടി ബുധനാഴ്ച എത്തിയപ്പോഴാണ് ക്രൂരത പുറംലോകം അറിഞ്ഞത്. ക്ഷീണിതനായി കാണപ്പെട്ട കുട്ടിയോട് അങ്കണവാടി ടീച്ചര്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടാനച്ഛന്‍െറ മര്‍ദനം പറഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് ടീച്ചര്‍ മണിമല പൊലീസില്‍ അറിയിക്കുകയായിരുന്നു. മണിമല എസ്.ഐ യുടെ നേതൃത്വത്തില്‍ കുട്ടിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ഒരാഴ്ചയിലധികമായി പ്രദീപ് വലിയ വടി ഉപയോഗിച്ച് അടിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ച ശാന്തി ആശാരി പണിക്കാരനായ പ്രദീപിനൊപ്പം നാല് മാസമായി ചെറുവള്ളിയിലെ കാവുംഭാഗത്ത് വാടകക്ക് താമസിക്കുകയാണ്. കുട്ടിയെ ഉപദ്രവിച്ചതില്‍ ശാന്തിയുടെ ഒത്താശ ഉണ്ടായിരുന്നതായും സംശയിക്കുന്നെന്ന്പൊലീസ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com