Wed, 08/08/2012 - 01:35 ( 41 weeks 3 daysago)
ഇസിന്‍ബയേവ വിരമിക്കില്ല
(+)(-) Font Size
ഇസിന്‍ബയേവ  വിരമിക്കില്ല
ഹാട്രിക് പോരാട്ടത്തില്‍ മൂന്നാമത്

ലണ്ടന്‍: സ്വപ്നങ്ങളുടെ ഉയരം കീഴടക്കാന്‍ പോള്‍ വോള്‍ട്ട് ഇതിഹാസം ഇസിന്‍ബയേവക്ക് സാധിച്ചില്ല. ഹാട്രിക് ഒളിമ്പിക് സ്വര്‍ണമെന്ന മോഹവുമായി ലണ്ടനിലെത്തിയ റഷ്യന്‍ താരം യെലേന ഇസിന്‍ബയേവക്ക് വെങ്കലം. അമേരിക്കന്‍ താരം ജെന്നിഫര്‍ സുഹ്ര്‍ ആണ് ഇസിന്‍ബയേവ യുഗത്തിന് അന്ത്യമിട്ട് പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടിയത്.
4.75 മീറ്റര്‍ ചാടിയാണ് അമേരിക്കന്‍ താരം മെഡല്‍ നേടിയത്. ഇസിന്‍ബയേവക്ക് 4.70 മീറ്റര്‍ താണ്ടാനേ സാധിച്ചുള്ളൂ. ക്യൂബന്‍ താരം യാരിസ്ലേ സില്‍വക്കാണ് വെള്ളി. ക്യൂബന്‍ താരം 4.75 മീറ്റര്‍ മറികടന്നെങ്കിലും ആദ്യ ചാട്ടം ഫൗളായത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ കരണമായി. ആതന്‍സ്, ബെയ്ജിങ് ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ ഇസിന്‍ബയേവയുടെ പേരിലാണ് പോള്‍ വോള്‍ട്ടിലെ ലോക റെക്കോഡും ഒളിമ്പിക് റെക്കോഡും. ആതന്‍സില്‍ 4.91 മീറ്റര്‍ ദൂരം ചാടി സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ബെയ്ജിങ്ങില്‍ 5.05 ന്‍െറ ഒളിമ്പിക് റെക്കോഡ് പ്രകടനമാണ് ഇസിന്‍ബയേവ പുറത്തെടുത്തത്.
ചാറ്റല്‍മഴയില്‍ നടന്ന മത്സരം താരങ്ങള്‍ക്ക് കടുത്തതായിരുന്നു. 4.55 മീറ്ററിലായിരുന്നു ഇസിന്‍െറ തുടക്കം. 4.65 മീറ്ററും 4.70മീറ്ററും താണ്ടിയെങ്കിലും 4.75 മീറ്റര്‍ എത്തിപ്പിടിക്കാന്‍ ഇസിന്‍ബയേവക്കായില്ല. 4.75 മീറ്ററിന് വേണ്ടി മൂന്നു ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒടുക്കം പരാജയപ്പെട്ട് വികാരനിര്‍ഭരമായാണ് ഇസിന്‍ പിറ്റ് വിട്ടത്.ബെയ്ജിങ്ങിലെ വെള്ളി മെഡല്‍ ജേതാവാണ് ജെന്നിഫര്‍ സുഹ്ര്‍.
അതേസമയം, ഒളിമ്പിക്സിനുശേഷം വിരമിക്കാനുള്ള തീരുമാനം ഇസിന്‍ പിന്‍വലിച്ചു. സന്തോഷവതിയാണെന്നും ഈ മെഡല്‍ സ്വര്‍ണം പേലെ തന്നെയാണെന്നും ഇസിന്‍ മത്സരശേഷം പ്രതികരിച്ചു.
‘ലണ്ടനില്‍ സ്വര്‍ണം നേടി വിരമിക്കാനായിരുന്നു തീരുമാനം. എന്നാല്‍, വെങ്കലവുമായി വിരമിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഇപ്പോള്‍ ബ്രസീല്‍ ഒളിമ്പിക്സിനെ കുറിച്ചാണ് ചിന്തിക്കുന്നത്. 2016 ല്‍ ബ്രസീല്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടി വിരമിക്കാനാണ് ആഗ്രഹിക്കുന്നത്. 2013ലെ ലോക ചാമ്പ്യന്‍ഷിപ്പിനായി ഒരുങ്ങാന്‍ മതിയായ സമയമുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ തീര്‍ച്ചയായും പങ്കെടുക്കും. സ്വര്‍ണം നേടാന്‍ പരശ്രമിക്കുകയും ചെയ്യും’.- റഷ്യന്‍ താരം യെലേന ഇസിന്‍ബയേവ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus