Wed, 08/08/2012 - 01:19 ( 41 weeks 1 dayago)
വിജേന്ദറിന് മെഡലില്ല
(+)(-) Font Size

ലണ്ടന്‍: ബെയ്ജിങ് വെങ്കല മെഡല്‍ ജേതാവിന് ലണ്ടനില്‍ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. മേരി കോമിന്‍െറ മെഡല്‍നേട്ടം ആഘോഷിക്കവേ വിജേന്ദര്‍ സിങ്ങിന്‍െറ പരാജയം ഇന്ത്യന്‍ ബോക്സിങ് ടീമിന് തിരിച്ചടിയായി. 75 കിലോഗ്രാം മിഡില്‍ വെയ്റ്റില്‍ മുന്‍ലോക ചാമ്പ്യന്‍ അബ്ബോസ് അതോവയോട് തോറ്റ് സെമി കാണാതെ വിജേന്ദര്‍ പുറത്ത്. 13-17 നാണ് ഉസ്ബെക് താരം തോല്‍പിച്ചത്.
ക്വാര്‍ട്ടറില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ബെയ്ജിങ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്ങിനായില്ല. ക്വാര്‍ട്ടറില്‍ ജയിച്ചിരുന്നെങ്കില്‍ വിജേന്ദറിന് മെഡല്‍ ഉറപ്പിക്കാമായിരുന്നു.
തുടക്കം മുതല്‍ പ്രതിരോധിച്ചാണ് വിജേന്ദര്‍ കളിച്ചത്. ആദ്യ റൗണ്ട് 3-3ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യ റൗണ്ടില്‍ അവസരങ്ങള്‍ക്കായി ഇരു താരങ്ങളും കാത്തിരുന്നപ്പോള്‍ രണ്ടാം റൗണ്ടില്‍ വിജേന്ദര്‍ മുന്നേറാന്‍ ചില ശ്രമങ്ങള്‍ നടത്തി. എന്നാല്‍, കരുത്തുറ്റ പഞ്ചുകളിലൂടെ ഉസ്ബെക് താരം ശക്തമായി തിരിച്ചടിച്ചു. രണ്ടാം റൗണ്ട് അവസാനിക്കുമ്പോള്‍ 7-5ന് ഉസ്ബെക് താരം ലീഡ് നേടുകയായിരുന്നു.
മൂന്നാം റൗണ്ടില്‍ വിജേന്ദര്‍ വീണ്ടും അവസരങ്ങള്‍ക്കായി കാത്തിരുന്നപ്പോള്‍ അപകടകരമായ കൗണ്ടര്‍ പഞ്ചുകളിലൂടെ അതോവ പോയന്‍റ് നേടി മുന്നേറി. മൂന്നാം റൗണ്ടും 7-5ന് അവസാനിച്ചതോടെ നാലു പോയന്‍റ് ലീഡില്‍ ഉസ്ബെക് താരം വിജയിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus