Wed, 08/08/2012 - 01:18 ( 41 weeks 3 daysago)
മെക്സികോ ഫൈനലില്‍
(+)(-) Font Size

ലണ്ടന്‍: ജപ്പാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത മെക്സികോ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് പുരുഷ ഫുട്ബാളില്‍ ഫൈനലിലെത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് മെക്സികോ ഏഷ്യക്കാരുടെ വലയില്‍ മൂന്നുതവണ പന്തെത്തിച്ചത്. 12ാം മിനിറ്റില്‍ യുകി ഓട്സുവിന്‍െറ ഗോളില്‍ മുന്നിലെത്തിയ ജപ്പാനെതിരെ മാര്‍കോ ഫാബിയാന്‍ (31ാം മിനിറ്റ്), ഒറിബെ പെരാല്‍റ്റ (65), യാവിയര്‍ കോര്‍ട്ടെസ് (90) എന്നിവരാണ് മെക്സികോക്കുവേണ്ടി ലക്ഷ്യം കണ്ടത്. ബ്രസീല്‍-ദ.കൊറിയ സെമിഫൈനല്‍ വിജയികളാണ് ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ മെക്സികോയുടെ എതിരാളികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus