Wed, 08/08/2012 - 01:17 ( 40 weeks 5 daysago)
ട്വന്‍റി20യിലും ഇന്ത്യന്‍ വാഴ്ച
(+)(-) Font Size
ട്വന്‍റി20യിലും ഇന്ത്യന്‍ വാഴ്ച

പല്ലേകില്‍: വിരാട് കോഹ്ലിയും ഇര്‍ഫാന്‍ പത്താനും ഒരിക്കല്‍കൂടി നിറഞ്ഞാടിയപ്പോള്‍ ലങ്കന്‍ പര്യടനത്തിലെ ഏക ട്വന്‍റി 20 മത്സരത്തില്‍ ഇന്ത്യക്ക് 39 റണ്‍സിന്‍െറ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 116 റണ്‍സിന് പുറത്തായി.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണെങ്കിലും വണ്‍ഡൗണായി ഇറങ്ങിയ വിരാട് കോഹ്ലി വീണ്ടും ഇന്ത്യയുടെ രക്ഷകനായി. ലങ്കന്‍ താരം ഷമിന്ദ ഇറംഗയാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. ആറ്് റണ്‍സെടുത്ത ഗംഭീറിനെ ട്വന്‍റി20 യിലെ തന്‍െറ അരങ്ങേറ്റ ഓവറില്‍ ഷമിന്ദ ബൗള്‍ഡാക്കി. തുടര്‍ന്ന് രഹാനയും കോഹ്ലിയും ചേര്‍ന്ന് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. തീസര പെരേര എറിഞ്ഞ ആറാമത്തെ ഓവറില്‍ തുടരെ മൂന്ന് ഫോറുകള്‍ അടിച്ച് കോഹ്ലി സ്കോര്‍ ബോര്‍ഡിന് വേഗം കൂട്ടി. 5.4 ഓവറില്‍ ഇന്ത്യന്‍ സ്്കോര്‍ 50 കടന്നു. സ്കോര്‍ 81ല്‍ എത്തിനില്‍ക്കേയാണ് ഇന്ത്യക്ക് രഹാനയുടെ വിക്കറ്റ് നഷ്ടമാകുന്നത്. മെന്‍ഡിസിനാണ് രഹാനയുടെ വിക്കറ്റ്. തുടര്‍ന്നിറങ്ങിയ സുരേഷ് റെയ്നയും കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കി. 32 പന്തില്‍ 10 ഫോറുകളുടെ അകമ്പടിയോടെ കോഹ്ലി അര്‍ധശതകം തികച്ചു. 68 റണ്‍സെടുത്ത കോഹ്ലി ഇറംഗയുടെ പന്തില്‍ തിരിമാനേക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ മൂന്നു വിക്കറ്റിന് 129 റണ്‍സ് എന്ന നിലയിലായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. അവസാന ഏകദിനത്തില്‍ തിളങ്ങിയ പത്താന്‍ ട്വന്‍റി20യിലും മൂന്നു വിക്കറ്റ് നേട്ടത്തോടെ മികച്ച പ്രകടനം പുറത്തെടുത്തു. തന്‍െറ ആദ്യ ഓവറില്‍ ദില്‍ഷനെ പൂജ്യത്തിന് പുറത്താക്കി പത്താന്‍ ഇന്ത്യക്ക് ആദ്യ ബ്രേക് ത്രൂ നല്‍കി. മറ്റൊരു ഓപണര്‍ ജയവര്‍ധനയുടെയും വണ്‍ഡൗണ്‍ തരംഗയുടെയും വിക്കറ്റ് പത്താനായിരുന്നു.
35 റണ്‍സെടുക്കുന്നതിനിടെ ലങ്കക്ക് ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മുന്‍നിര വിക്കറ്റുകള്‍ പത്താന്‍ സ്വന്തമാക്കിയപ്പോള്‍ മീഡിയം ഫാസ്റ്റ് ബൗളര്‍ അശോക് ദിന്‍ഡ മധ്യനിരയുടെ നടുവൊടിച്ചു.
തുടര്‍ന്ന് തിരിമാനെയും മാത്യൂസും ചേര്‍ന്ന് പൊരുതിയെങ്കിലും പ്രതീക്ഷിച്ച ലക്ഷ്യത്തിലെത്തിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. സ്കോര്‍ 100 കടക്കവേ ലങ്കയുടെ ആറു പേര്‍ കൂടാരം കയറി. തുടര്‍ന്നിറങ്ങിയവര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല. അശോക് ദിന്‍ഡ നാല് വിക്കറ്റ് നേടിയപ്പോള്‍ അശ്വിനും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus