തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ ക്യൂ.ഐ.പി മോണിറ്ററിങ് സമിതി തീരുമാനിച്ചു.
പരീക്ഷ 14ന് ആരംഭിച്ച് 23ന് അവസാനിക്കും. 24നാണ് സ്കൂളുകളില്‍ ഓണാഘോഷം. ചില ദിവസങ്ങളിലെ പരീക്ഷ ഒഴിവാക്കി.14ന് രാവിലെ പത്താം ക്ളാസിലെ മലയാളം ഒന്നാം പേപ്പറും ഒമ്പതിന് ഹിന്ദിയുമാണ്. ഉച്ചക്ക് ഒമ്പതാം ക്ളാസിന് മലയാളം ഒന്നും എട്ടാം ക്ളാസിന് ഇംഗ്ളീഷും. 16ന് രാവിലെ പത്താം ക്ളാസിന് മലയാളം രണ്ടും ഒമ്പതിന് ഫിസിക്സും. ഉച്ചക്ക് ഒമ്പതാം ക്ളാസിന് മലയാളം രണ്ടും എട്ടാം ക്ളാസിന് സോഷ്യല്‍ സ്റ്റഡീസും. 17ന് രാവിലെ പത്താം ക്ളാസിന് ഇംഗ്ളീഷും ഒമ്പതാം ക്ളാസിന് കണക്കും.
ഉച്ചക്ക് പത്തിന് കെമിസ്ട്രിയും എട്ടിന് മലയാളം ഒന്നും. 21ന് പത്താം ക്ളാസിന് രാവിലെ സോഷ്യല്‍ സയന്‍സും ഒമ്പതിന് ഇംഗ്ളീഷും. ഉച്ചക്ക് പത്തിന് ബയോളജിയും എട്ടിന് കണക്കും. 22ന് പത്താം ക്ളാസിന് രാവിലെ കണക്കും ഒമ്പതിന് സോഷ്യല്‍ സയന്‍സും. ഉച്ചക്ക് ഒമ്പതാം ക്ളാസിന് കെമിസ്ട്രിയും എട്ടിന് സയന്‍സും. 23ന് പത്താം ക്ളാസിന് രാവിലെ 10 മുതല്‍ 11.30 വരെ ഹിന്ദിയും ഒമ്പതിന് ബയോജളിയും. ഉച്ചക്ക് 12 മുതല്‍ 1.30 വരെ പത്താം ക്ളാസിന്് ഫിസിക്സും എട്ടിന് ഹിന്ദിയും. ഉച്ചക്ക് രണ്ട് മുതല്‍ 3.30 വരെ എട്ടിന് മലയാളം രണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍