ഡമസ്കസ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ പ്രത്യേക ദൂതനും ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അധ്യക്ഷനുമായ സഈദ് ജലീലി കഴിഞ്ഞദിവസം സിറിയന്‍ തലസ്ഥാനമായ ഡമസ്കസിലെത്തി.
സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദുമായും മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം സംഭാഷണം നടത്തി. സിറിയന്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് സമാധാന പുന$സ്ഥാപനത്തിനുള്ള പോംവഴി തേടി ഇറാന്‍ ദൂതന്‍ ഡമസ്കസിലെത്തിയത്.
സിറിയയുടെ ഉറ്റകക്ഷിയായ ഇറാന്‍ വിമതരെ ആയുധമണിയിക്കുന്നതിനെതിരെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയില്‍ പ്രക്ഷോഭകര്‍ തട്ടിക്കൊണ്ടുപോയ 48 ഇറാനികളുടെ മോചനപ്രശ്നവും നീളുകയാണ്. ഇവരില്‍ മൂന്നുപേര്‍ വധിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
അതിനിടെ, സിറിയന്‍ പ്രതിസന്ധിക്ക് പോംവഴി ആരായുന്ന സമാധാന സമ്മേളനത്തിന് ആതിഥ്യമരുളാമെന്ന വാഗ്ദാനവും ഇറാന്‍ സമര്‍പ്പിച്ചു.
ഇറാന്‍െറ വിദേശകാര്യ ഉപമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാനിയാന്‍ ആണ് പുതിയ സമാധാനനീക്കം പ്രഖ്യാപിച്ചത്.
എന്നാല്‍, സിറിയന്‍ പ്രതിസന്ധിയെ സംബന്ധിച്ച യാഥാര്‍ഥ്യബോധം പ്രകടിപ്പിക്കുന്ന രാജ്യങ്ങളെ മാത്രമേ സമ്മേളനത്തിലേക്ക് ക്ഷണിക്കൂവെന്ന് ഇര്‍നക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വിശദീകരിച്ചു.
അമേരിക്കയുടെ സിറിയയിലെ താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കുന്ന സഹകരണം സൃഷ്ടിക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് തെഹ്റാന്‍ മുന്നറിയപ്പ് നല്‍കിയിരുന്നു.
സിറിയയില്‍നിന്ന് ബശ്ശാറിനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം അമേരിക്ക ഇതര അറബ് രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളെ ഉന്നമിടുമെന്നും തെഹ്റാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍