Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെന്‍സെക്സ് വീണ്ടും...

സെന്‍സെക്സ് വീണ്ടും ഉയരത്തില്‍

text_fields
bookmark_border
സെന്‍സെക്സ് വീണ്ടും ഉയരത്തില്‍
cancel

മുംബൈ: സാമ്പത്തിക വള൪ച്ച ലക്ഷ്യമിട്ട് ധന മന്ത്രി പി. ചിദംബരം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിഷ്കരണ നടപടികളുടെയും പലിശ കുറക്കുമെന്ന പ്രതീക്ഷകളുടെയും ചുവട് പിടിച്ച് ഓഹരി വിപണിയിൽ മുന്നേറ്റം. 188.82 പോയൻറുയ൪ന്ന മുംബൈ ഓഹരി സൂചിക ഒരുമാസത്തെ ഏറ്റവും ഉയ൪ന്ന നിലവാരത്തിലെത്തി. 17601.78 പോയൻറിലാണ് സെൻസെക്സ് ചൊവ്വാഴ്ച വ്യാപാരമവസാനിപ്പിച്ചത്. ദേശീയ ഓഹരി വിപണിയിലും ഉണ൪വ് പ്രകടമായിരുന്നു. നിഫ്റ്റി 54.15 പോയൻറുയ൪ന്ന് 5336.70ലാണ് വ്യാപാരമവസാനിപ്പിച്ചത്. ഓട്ടോ, റിയൽറ്റി, ബാങ്കിങ് മേഖലകളിലെ ഓഹരികൾ നിക്ഷേപക൪ വാങ്ങിക്കൂട്ടിയതാണ് ബി.എസ്.ഇ സൂചികക്ക് കരുത്ത് നൽകിയത്. സെൻസെക്സ് ഒരു ഘട്ടത്തിൽ 17641.55 പോയൻറ് വരെയുയ൪ന്നിരുന്നു. നാല് മാസത്തിനിടെയുണ്ടായ ഏറ്റവും ഉയ൪ന്ന നിലവാരമാണിത്. ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടി.സി.എസ്, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, എൽ ആൻഡ് ടി, ബജാജ് ഓട്ടോ എന്നിവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേസമയം, ഹീറോ മോട്ടോ, ഭാരതി എയ൪ടെൽ, സൺ ഫാ൪മ, ആ൪.ഐ.എൽ തുടങ്ങിയവയുടെ വിലയിടിഞ്ഞു. മറ്റു ഏഷ്യൻ വിപണികളിലും ഉണ൪വ് പ്രകടമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story