തിരുവനന്തപുരം: രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒരേസ്കൂളിലെ നാലുവിദ്യാര്‍ഥികളെ കാണാതായി.
കാണാതായ പെണ്‍കുട്ടികള്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളും സഹോദരിമാരുമാണ്. യു.പി തലം വിദ്യാര്‍ഥികളാണ് കാണാതായ ആണ്‍കുട്ടികള്‍. ഇവര്‍ സഹോദരന്മാരാണ്.
കാണാതായ കുട്ടികള്‍ മുട്ടട മുണ്ടൈക്കോണത്ത് തൊട്ടടുത്ത വീടുകളിലാണ് താമസിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം നാലാഞ്ചിറയിലെ സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടികളെ ട്യൂഷന് പോയശേഷമാണ് കാണാതായത്.
കാണാതായ ആണ്‍കുട്ടികളും ഇതേ സ്കൂളിലെ യു.പി വിദ്യാര്‍ഥികളാണ്. മണ്ണന്തല പൊലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍