സെക്രട്ടറിയേറ്റിലും പി.എ.സ്.സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും അസിസ്റ്റന്റ്/ ഓഡിറ്റര്‍ തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്തുന്നു. ഈ തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ 2013 ജനുവരി മാസത്തില്‍ നടക്കും. പരീക്ഷ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. ഒഴിവുകളുടെ എണ്ണം കൃത്യമായി കണക്കാക്കിയിട്ടില്ല. തസ്തികക്ക് അപേക്ഷിക്കാന്‍ പഴയ യോഗ്യതയായ ബിരുദം മതിയാകും.
ഈ തസ്തികയ്ക്കുള്ള യോഗ്യത പുതുക്കി നിശ്ചയിച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സയന്‍സ് ബിരുദത്തിന് 50 ശതമാനം മാര്‍ക്കോ മറ്റു ബിരുദങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്കോ ആയിരുന്നു ഇതു പ്രകാരമുള്ള അടിസ്ഥാന യോഗ്യത. ഒപ്പം ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്യാതെ പുതുക്കിയ യോഗ്യത പ്രകാരമുള്ള വിജ്ഞാപനം ക്ഷണിക്കരുതെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലവിലുള്ള സ്പെഷ്യല്‍ റൂള്‍സ് അനുസരിച്ച് വിജ്ഞാപനം ക്ഷണിക്കാന്‍ തീരുമാനിച്ചത്.
ഇലക്ര്ടീഷ്യന്‍, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലക്ചറര്‍ ഇന്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ഡിവിഷണല്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് കെമിസ്റ്റ് തുടങ്ങി മറ്റ് 30 തസ്തികകളിലേക്കും പി.എ.സ്.സി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ www.keralapsc.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍