ചേര്‍ത്തല: ജില്ലയിലെ വിവിധ പോളിടെക്നിക് കോളജുകളിലെ ഒന്നാംവര്‍ഷ പ്രവേശത്തിനുള്ള മൂന്നാമത്തെ കൗണ്‍സലിങ് ഒമ്പതിന് ചേര്‍ത്തല ഗവ. പോളിടെക്നിക് കോളജില്‍ നടക്കും. സ്ട്രീം ഒന്നില്‍ 1400 റാങ്ക് വരെയുള്ള എല്ലാ അപേക്ഷകരും 1600 റാങ്ക് വരെയുള്ള കായംകുളം വനിതാ പോളിടെക്നിക്കില്‍ പ്രവേശം ആഗ്രഹിക്കുന്ന പെണ്‍കുട്ടികളായ അപേക്ഷകരും ഈഴവ, ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ 1600, പിന്നാക്ക ഹിന്ദു വിഭാഗത്തില്‍ 2000, മുസ്ലിം വിഭാഗത്തില്‍ 2500, പട്ടികജാതി വിഭാഗത്തില്‍ 400 റാങ്ക് വരെയുള്ളവരും പത്തിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്ത് കൗണ്‍സലിങ്ങില്‍ പങ്കെടുക്കണം. കായംകുളം വനിതാ പോളിടെക്നിക്കിലെ കൊമേഴ്സ്യല്‍ പ്രാക്ടീസ് കോഴ്സിനായി സ്ട്രീം രണ്ടില്‍ 1000 റാങ്ക് വരെയുള്ള പെണ്‍കുട്ടികളായ എല്ലാ അപേക്ഷകരും ഈഴവ വിഭാഗത്തില്‍ 1200, പിന്നാക്ക ഹിന്ദു, മുസ്ലിം, പട്ടികജാതി വിഭാഗത്തില്‍ 1600 റാങ്കുവരെയുള്ള പെണ്‍കുട്ടികളായ അപേക്ഷകരും ഉച്ചക്ക് ഒന്നിനുമുമ്പ് രജിസ്റ്റര്‍ ചെയ്ത് കൗണ്‍സലിങ്ങില്‍ പങ്കെടുക്കണം.
കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നവര്‍ എസ്.എസ്.എല്‍.സി, തത്തുല്യ യോഗ്യത, ജാതി, വരുമാനം, മറ്റ് സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ ഒറിജിനല്‍ രേഖകളും മതിയായ ഫീസും സഹിതം രക്ഷകര്‍ത്താവിനോടൊപ്പം കൃത്യസമയത്ത് ഹാജരാകണം. ടി.സി നിര്‍ബന്ധമില്ല. വൈകിയെത്തുന്നവരെ കൗണ്‍സലിങ്ങില്‍ പങ്കെടുപ്പിക്കില്ല. കേരളത്തിലെ ഏതെങ്കിലും പോളിടെക്നിക്കുകളില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ അഡ്മിഷന്‍ സ്ളിപ്പും ഫീസടച്ച രസീതും ഹാജരാക്കിയാല്‍ മതിയെന്ന് ചേര്‍ത്തല ഗവ. പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍