ഹരിപ്പാട്: ദേശീയപാത നാലുവരിയാക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം മാര്‍ച്ചില്‍ കൊടുത്തുതുടങ്ങും. ചേര്‍ത്തല മുതല്‍ ഓച്ചിറ വരെയുള്ള 83.60 കിലോമീറ്റര്‍ ദേശീയപാത വികസനത്തെ തുടര്‍ന്ന് സ്ഥലം നഷ്ടപ്പെട്ടവര്‍ക്കാണ് പണം നല്‍കുന്നത്. ഇതിനായി 2023 കോടി വകയിരുത്തിയിട്ടുണ്ട്.
ഓച്ചിറ മുതല്‍ തോട്ടപ്പള്ളി കൊട്ടാരംവളവ് വരെയുള്ള രണ്ടാംഘട്ട സര്‍വേയും സെന്‍ട്രല്‍ മാര്‍ക്കിങ്ങും ഒരാഴ്ചക്കകം ആരംഭിക്കും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും ഹിയറിങ്ങില്‍ പങ്കെടുത്തു. മേയില്‍ തുടങ്ങിയ ഹിയറിങ് കഴിഞ്ഞ മൂന്നിന് അവസാനിച്ചു. പരാതികള്‍ക്കുമേലുള്ള മറുപടി സമയബന്ധിതമായി നല്‍കും. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അലൈന്‍മെന്‍റില്‍ തര്‍ക്കം ഉന്നയിച്ച് വ്യാപാരി വ്യവസായി സമൂഹവും ഹൈവേ ആക്ഷന്‍ ഫോറത്തിന്‍െറ നേതൃത്വത്തില്‍ കിടപ്പാടം നഷ്ടപ്പെടുന്നവരും രംഗത്തുവന്നിരുന്നു.
നങ്ങ്യാര്‍കുളങ്ങരക്കും ഹരിപ്പാടിനും ഇടയില്‍ താമല്ലാക്കലിനും കരുവാറ്റക്കും ഇടയിലും അലൈന്‍മെന്‍റ് അശാസ്ത്രീയമായാണ് രേഖപ്പെടുത്തിയതെന്നും അത് പുന$പരിശോധിക്കണമെന്നും കാണിച്ച് സമരങ്ങള്‍ നടത്തിയിരുന്നു. ദേശീയപാത വികസനം ബി.ഒ.ടി മാതൃകയില്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദേശീയപാതയില്‍ നിശ്ചിത ദൂരത്തില്‍ ഗേറ്റ് സ്ഥാപിച്ച് ടോള്‍പിരിക്കുന്നത് മാര്‍ഗതടസ്സം ഉണ്ടാക്കുമെന്നും അഴിമതിക്ക് ഇടയാക്കുമെന്നും ആരോപണം ഉയര്‍ന്നിരുന്നു. വീടും കടയും നഷ്ടപ്പെടുന്നവരുടെ പുനരധിവാസം പൂര്‍ത്തിയാകാതെ പദ്ധതി നടപ്പാക്കരുതെന്നാണ് ആക്ഷന്‍ഫോറത്തിന്‍െറ ആവശ്യം. തിരക്കേറിയതും ദേശീയപാത കടന്നുപോകുന്ന നാല്‍ക്കവലയായ നങ്ങ്യാര്‍കുളങ്ങരയില്‍ ഫൈ്ളഓവര്‍ നിര്‍മിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍