പാലക്കാട്: പനി പടരുന്ന ജില്ലയില്‍ തിങ്കളാഴ്ച 1,237 പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. വയറിളക്ക രോഗങ്ങളുമായി 224 പേരാണ് ചികിത്സ തേടിയത്. മുതുതലയില്‍ ഒരാള്‍ക്ക് മഞ്ഞപ്പിത്തം കണ്ടെത്തി.
നെന്മാറ, ചിറ്റൂര്‍ പ്രദേശങ്ങളിലായി മൂന്ന് പേര്‍ക്ക് ടൈഫോയ്ഡ് ബാധയുണ്ട്. ഡെങ്കിപ്പനി സംശയിക്കുന്ന ഒമ്പത് പേര്‍ തിങ്കളാഴ്ച വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണവും വണ്ണാമടയില്‍നിന്നുള്ളവരാണ്.
നല്ലേപ്പിള്ളി, ചിറ്റൂര്‍, അലനല്ലൂര്‍, മലമ്പുഴ, കൊടുവായൂര്‍, പുതുനഗരം, കൊല്ലങ്കോട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സംശയിക്കുന്ന മറ്റുള്ളവര്‍. അഗളിയില്‍ ഒരാള്‍ക്ക് മുണ്ടിനീരും കണ്ടെത്തിയിട്ടുണ്ട്. മുണ്ടിനീര് വാക്സിന്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന അസുഖമാണെങ്കിലും മേഖലയില്‍ വാക്സിന്‍ തീര്‍ന്ന് പോയതാകാം പ്രശ്നമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍