ബെയ്ജിങ്: ചൈനയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിയാവോനിങ്ങില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും നാലുപേരെ കാണാതാവുകയും ചെയ്തു. 100ലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കുകയാണ്. 'ഡംറെ' എന്നറിയപ്പെടുന്ന കൊടുങ്കാറ്റ് തീജിയ ഗ്രാമത്തില്‍ വന്‍ നാശം വിതച്ചു.
മണ്ണിനടിയില്‍ കുടുങ്ങിയ 200 പേരില്‍ ഏറക്കുറെ പകുതിപേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍