മഞ്ചേരി: സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മഞ്ചേരിയില്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
കച്ചേരിപ്പടിയില്‍ നിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്‍ഡില്‍ അവസാനിച്ചു.
പ്രകടനത്തിന് മുമ്പ് വന്‍ പൊലീസ് സന്നാഹം ടൗണില്‍ നിലയുറപ്പിച്ചിരുന്നു. പൊലീസ് അകമ്പടിയോടെയാണ് പ്രകടനം നടന്നത്. പഴയ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. ഹംസ, സി. വിജയലക്ഷ്മി, എന്‍. ശിവരാമന്‍ നായര്‍, എന്‍.കെ. ഷൗക്കത്തലി, കെ.പി. രാവുണ്ണി എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം ഐ.ടി. നജീബ് സ്വാഗതം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍