തിരുവനന്തപുരം: വിവിധ പ്രഫഷനല്‍ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. നാലാംഘട്ട അലോട്ട്മെന്‍റ് നടപടികള്‍ ആഗസ്റ്റ് 11ന് ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്മെന്‍റിന്‍െറ വിശദാംശങ്ങള്‍ www.cee.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.
മൂന്നാംഘട്ട അലോട്ട്മെന്‍റ് മെമ്മോ വിദ്യാര്‍ഥികളുടെ ഹോംപേജില്‍ ലഭിക്കും. അതിന്‍െറ പ്രിന്‍റൗട്ട് നിര്‍ബന്ധമായും എടുക്കേണ്ടതും അഡ്മിഷന്‍ സമയത്ത് ബന്ധപ്പെട്ട കോളജില്‍ ഹാജരാക്കേണ്ടതുമാണ്. മൂന്നാംഘട്ട അലോട്ട്മെന്‍റ് പ്രകാരം അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്‍റ് മെമ്മോ പ്രകാരം പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് അടയ്ക്കേണ്ട ഫീസ് /ബാക്കി ഫീസ്/ഡെപ്പോസിറ്റ് ഉണ്ടെങ്കില്‍ അത് ആറിനും ഏഴിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ അടയ്ക്കേണ്ടതാണ്. എസ്.ബി.ടി ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രിയയുടെ വിവിധഘട്ടങ്ങളില്‍ അലോട്ട്മെന്‍റ് ലഭിക്കുകയും എസ്.ബി.ടിയുടെ ശാഖകളില്‍ ഫീസ് അടയ്ക്കുകയും ചെയ്ത എല്ലാ വിദ്യാര്‍ഥികളും മൂന്നാംഘട്ട അലോട്ട്മെന്‍റ് മെമോ, ഡാറ്റാഷീറ്റ്, പ്രോസ്പെക്ടസ് ഖണ്ഡിക (11.7.1) പ്രകാരമുള്ള എല്ലാ അസല്‍ രേഖകളും സഹിതം അലോട്ട്മെന്‍റ് മെമ്മോയില്‍ പറയുന്ന കോളജുകളില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അഡ്മിഷന്‍ ഷെഡ്യൂള്‍ പ്രകാരം നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടേണ്ടതാണ്. എം.ബി.ബി.എസ് കോഴ്സിന് അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ സമയത്ത് GO (MS) No.533/08/H&FWD dated 07/10/2008 പ്രകാരമുള്ള ബോണ്ട് സമര്‍പ്പിക്കേണ്ടതാണ്. ഇതിന്‍െറ മാതൃക വെബ്സൈറ്റില്‍ ലഭിക്കും. നിശ്ചിത സമയത്തിനുള്ളില്‍ ഫീസ്/ബാക്കി ഫീസ്/ഡെപ്പോസിറ്റ് അടയ്ക്കാത്തതും കോളജുകളില്‍ ഹാജരായി അഡ്മിഷന്‍ നേടാത്തതുമായ വിദ്യാര്‍ഥികളുടെ അലോട്ട്മെന്‍റും എല്ലാ ഹയര്‍ഓപ്ഷനുകളും റദ്ദാക്കുന്നതും അവര്‍ അലോട്ട്മെന്‍റ് പ്രക്രിയയില്‍നിന്ന് പുറത്താക്കുന്നതുമാണ്. എട്ടിന് വൈകുന്നേരം 5.30ന് എല്ലാ കോളജ് അധികാരികളും പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് നോണ്‍ ജോയനിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മൂന്നാംഘട്ട അലോട്ട്മെന്‍റ് പ്രകാരം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ അഡ്മിഷന്‍ എടുത്തശേഷം അലോട്ട്മെന്‍റ് റദ്ദുചെയ്ത് അലോട്ട്മെന്‍റ് പ്രക്രിയയില്‍നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ തങ്ങളുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതിനുള്ള അപേക്ഷ ഏഴ് മുതല്‍ ഒമ്പത് വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതിനായി KEAM2012 allotment cancellation എന്ന ലിങ്ക് വഴി ഹോം പേജില്‍ പ്രവേശിച്ച ശേഷം അലോട്ട്മെന്‍റ് റദ്ദാക്കാനുള്ള കാരണം രേഖപ്പെടുത്തണം. ഓണ്‍ലൈനായി കാന്‍സലേഷന് സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്തശേഷം വിദ്യാര്‍ഥിയും രക്ഷാകര്‍ത്താവും അതില്‍ ഒപ്പിടേണ്ടതും ഗസറ്റഡ് ഓഫിസറെ കൊണ്ട് സാക്ഷ്യപ്പെടുത്തിയ ശേഷം കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ ഒമ്പതിന് വൈകുന്നേരം അഞ്ചിന് മുമ്പ് സ്പീഡ് പോസ്റ്റ് മുഖേനയോ നേരിട്ടോ ലഭ്യമാകണം. ഫാക്സ്/ഇമെയില്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ ഒരുകാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് റദ്ദാക്കാന്‍ അപേക്ഷിക്കുന്നവരുടെ നിലവിലുള്ള അലോട്ട്മെന്‍റും അതിനോടൊപ്പം എല്ലാ ഹയര്‍ഓപ്ഷനുകളും നഷ്ടപ്പെടുന്നതാണ്. നഷ്ടപ്പെടുന്ന അലോട്ട്മെന്‍റും ഹയര്‍ഓപ്ഷനുകളും ഒരു കാരണവശാലും തിരികെ ലഭിക്കില്ല. ഒമ്പതിന് ശേഷം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ അലോട്ട്മെന്‍റ് കാന്‍സലേഷന്‍ അനുവദിക്കുന്നതല്ല.
14ന് പ്രസിദ്ധീകരിക്കുന്ന നാലാംഘട്ട അലോട്ട്മെന്‍േറാടുകൂടി സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കൊളജുകളിലെ അലോട്ട്മെന്‍റ് നടപടികള്‍ അവസാനിക്കും. നാലാംഘട്ട അലോട്ട്മെന്‍റ് പ്രകാരം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും അലോട്ട്മെന്‍റ് ലഭിച്ച കോളജുകളില്‍ പ്രവേശം നേടണം. അല്ലാത്തപക്ഷം പ്രോസ്പെക്ടസിലെ ഖണ്ഡിക 12.2.4സി) പ്രകാരമുള്ള പിഴ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.
നാലാംഘട്ട അലോട്ട്മെന്‍റ് നടപടിക്രമങ്ങള്‍ 11ന് ആരംഭിക്കുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് 11 മുതല്‍ 12ന് വൈകുന്നേരം അഞ്ചുവരെ ഓപ്ഷനുകള്‍ പുന$ക്രമീകരിക്കുന്നതില്‍ വെബ്സൈറ്റില്‍ സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറുകളായ 0471-2339101, 2339102, 2339103, 2339104 എന്നിവയിലും സിറ്റിസണ്‍ കാള്‍സെന്‍ററിന്‍െറ 155300, 0471-2115098, 2335523 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍