മുംബൈ: സ്പൈസ് ജെറ്റിന് പിറകെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സും ലാഭത്തില്‍. തുടര്‍ച്ചയായ അഞ്ചു പാദങ്ങളിലെ നഷ്ടത്തിനു ശേഷം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ കമ്പനി 24.70 കോടി രൂപ ലാഭം ഉണ്ടാക്കി. യാത്രാ നിരക്കിലെ വര്‍ധനവും കൂടുതല്‍ വിറ്റുവരവ് നേടാനായതുമാണ് കമ്പനിയെ വീണ്ടും ലാഭത്തില്‍ എത്തിച്ചത്.
യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ 19.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടത്. യാത്രക്കാരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയും ഉണ്ടായി.
അതേസമയം സ്പൈസും ജെറ്റും ലാഭത്തില്‍ എത്തിയത് പ്രവര്‍ത്തന ചെലവില്‍ കാര്യാമയ കുറവ് രേഖപ്പെടുത്താതെയാണെന്നും അതുകൊണ്ടു തന്നെ ഇതില്‍ പൂര്‍ണ സംതൃപ്തി ഇല്ലെന്നുമാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായം.
വിമാന ഇന്ധനത്തിന് ഇന്ത്യയില്‍ ചുമത്തുന്ന ഉയര്‍ന്ന നികുതിയും വിമാനത്താവളങ്ങളിലെ ഉയര്‍ന്ന ഫീസ് നിരക്കും ഇന്ത്യയിലെ എയര്‍ലൈന്‍ വ്യവസായത്തിന് തിരിച്ചടിയാണെന്ന് ജെറ്റ് എയര്‍വേയ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ ഓഹരി ഉടമകളോട് സംസാരിക്കവെ പറഞ്ഞു. വ്യോമയാന മേഖലയെ ആഢംബരമായി കാണരുതെന്നും ഇത് സമ്പദ്വ്യവസ്ഥയുടെ അഭിവാജ്യ ഘടകങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍