തിരുവനന്തപുരം/വിഴിഞ്ഞം: സി.പി.എം ആഹ്വാനംചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളുമായിബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റുചെയ്തു. കിള്ളിപ്പാലം ഡി.ഡി.ഇ ഓഫിസിലെ കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറും വാഹനവും അടിച്ചുതകര്‍ത്ത കേസിലെ പ്രതികളായ മൂന്നുപേരെയും വിഴിഞ്ഞത്ത് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. ഡി.ഡി.ഇ ഓഫിസക്രമവുമായി ബന്ധപ്പെട്ട് തൈക്കാട് വലിയശാല കാന്തള്ളൂര്‍ പൂമുറ്റത്തുവീട് ടി.സി 23/560ല്‍ സുനില്‍കുമാര്‍ (40), വലിയശാല കാന്തള്ളൂര്‍ തെക്കേവീട് ടി.സി 23/656ല്‍ സന്തോഷ്കുമാര്‍ (37), തൈക്കാട് വലിയശാല കാന്തല്ലൂര്‍ കാവുവിളാകത്ത് വീട് ടി.സി 23/626ല്‍ വിശാഖ് (28) എന്നിവരാണ് അറസ്റ്റിലായത്. ഫോര്‍ട്ട് സള്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.വൈ.സുരേഷിന്‍െറ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ടി.എസ്. സുനില്‍കുമാര്‍, എ.കെ. ഷെറി, എ.എസ്.ഐമാരായ അശോകന്‍, ഷാനിബാസ്, സി.പി.ഒമാരായ അജന്തകുമാര്‍, ഹരിലാല്‍, ബിജു എന്നിവരാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
വിഴിഞ്ഞത്ത് ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വിഴിഞ്ഞം സ്വദേശി ആന്‍ഡ്രൂസ് (38), പള്ളിച്ചല്‍ സ്വദേശി റോബിണ്‍സണ്‍ (48)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഴിഞ്ഞത്ത് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡ് സി.പി.എം പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷമുണ്ടായത്. പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍.ഡി.എഫിന്‍െറ ഫ്ളക്സ് ബോര്‍ഡുകളും തകര്‍ത്തു. തുടര്‍ന്ന് ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ സംഘടിച്ച് പരസ്പരം ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍