12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം; ഇന്ന് ഹര്‍ത്താല്‍

അഞ്ചാലുംമൂട്: സി.പി.എം ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായി വെള്ളിയാഴ്ച അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം. സംഭവത്തില്‍ പ്രതിഷേധിച്ച് പനയം, തൃക്കരുവ, തൃക്കടവൂര്‍ പഞ്ചായത്തുകളില്‍ ശനിയാഴ്ച സി.പി.എം ഹര്‍ത്താലിന് ആഹ്വാനംചെയ്തു.
വ്യഴാഴ്ച ഹര്‍ത്താലനുകൂലികള്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ് ബാനറുകളും മറ്റും നശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കടവൂരില്‍ നിന്ന് പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന്‍െറ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും, കൊടിമരം നശിപ്പിച്ച് പതാക കത്തിക്കുകയും ചെയ്തു. സി.കെ.പി കവലയിലുള്ള പാര്‍ട്ടി ഓഫിസിന് നേരെ കല്ലെറ് നടത്തി.
കല്ലേറ് നടക്കുമ്പോള്‍ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് കമ്മിറ്റി നടക്കുകയായിരുന്നു. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പൊലീസ് നോക്കിനില്‍ക്കവേയാണ് കോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടിയതെന്ന് സി.പി.എം ആരോപിച്ചു.പാര്‍ട്ടി ഓഫിസിന് നേരെ കല്ലേറ് നടന്ന വിവരം അറിഞ്ഞ് സി.പി.എം പ്രവര്‍ത്തകരും സംഘടിച്ചെത്തിയത് സംഘര്‍ഷത്തിന് കാരണമായി.
ഇവര്‍ കൊല്ലം-കുണ്ടറ റോഡ് ഉപരോധിച്ചു. വൈകുന്നേരം ഏഴോടെ എ.സി.പി തോംസണ്‍ ജോണ്‍സണും, കൊല്ലം ഈസ്റ്റ് സി.ഐ എ. കമറുദ്ദീനും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. എട്ട് മണിയോടെ ഇരുവിഭാഗക്കാരെയും പൊലീസ് പിരിച്ചുവിട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com