ഇരവിപുരം: ഓടിക്കൊണ്ടിരുന്ന പാഴ്സല്‍ വാനിനുമുകളിലേക്ക് വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു. വൈദ്യുതാഘാതമേല്‍ക്കാതെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ചകിരിക്കട-പിണക്കല്‍ റോഡില്‍ സജി ആര്‍ട്സിനുമുന്നിലായിരുന്നു സംഭവം. ചകിരിക്കടയിലുള്ള സോപ്പ് നിര്‍മാണഫാക്ടറിയിലേക്ക് പോകുകയായിരുന്ന വാനിനുമുകളിലേക്ക് 11 കെ.വി ലൈന്‍ ഉള്‍പ്പെടെയുള്ള പോസ്റ്റ് ഒടിഞ്ഞുവീഴുകയായിരുന്നു. വീണയുടനെ ഡ്രൈവര്‍ കടപ്പാക്കട സ്വദേശി എബി വാനില്‍നിന്ന് പുറത്തിറങ്ങിയതിനാല്‍ വൈദ്യുതാഘാതമേല്‍ക്കാതെ രക്ഷപ്പെട്ടു.
കുടക്കമ്പികള്‍ പോലെ ഏറ്റവും കനം കുറഞ്ഞ കമ്പികളാണ് വീണ പോസ്റ്റിനുള്ളിലുണ്ടായിരുന്നത് . കരാറുകാര്‍ ഇടുന്ന പോസ്റ്റാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു. വൈദ്യുതിബോര്‍ഡ് അധികൃതര്‍ അന്വേഷിക്കാത്തതിനാലാണ്കനംകുറഞ്ഞ കമ്പികള്‍കൊണ്ട് പോസ്റ്റ് നിര്‍മിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍