പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതിയായ സീറോവേസ്റ്റ് പത്തനംതിട്ടയുടെ ഭാഗമായി തീര്‍ഥാടന കാലത്തെ ശുചിത്വം ഉറപ്പാക്കാന്‍ രണ്ട് മൊബൈല്‍ സാനിട്ടറി വാഗണുകള്‍ ജില്ലാ പഞ്ചായത്തില്‍ എത്തി. തീര്‍ഥാടന പ്രദേശത്തെ പഞ്ചായത്തുകള്‍ക്ക് ഇവ നല്‍കും. ഇരുവശത്തുമായി 10 സാനിട്ടറി ലാട്രിനുകള്‍, വാഷ് ബേസിന്‍, വാട്ടര്‍ ടാങ്ക്, സ്ളഡ്ജ് ടാങ്ക് എന്നിവ അടങ്ങിയതാണ് ഒരു യൂനിറ്റ്. രാജസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇത് തീര്‍ഥാടന സമയത്തും അല്ലാത്ത സമയങ്ങളില്‍ ആവശ്യമുള്ള പ്രദേശത്തേക്ക് മാറ്റിയും ഉപയോഗിക്കാം. സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്‍റ് ബാബു ജോര്‍ജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍