വാഴൂര്‍: എസ്.വി.ആര്‍.വി.എന്‍.എസ്.എസ് കോളജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ സബിന്‍, അജു എന്നിവര്‍ക്കും എ.ബി.വി.പി പ്രവര്‍ത്തകരായ ജയകൃഷ്ണന്‍, രാഹുല്‍, അഖില്‍, ദിലീപ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ന് കോളജ് റോഡിലാണ് സംഭവം. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ എ.ബി.വി.പി പ്രവര്‍ത്തകരുമായി നേരിയ സംഘര്‍ഷം ഉടലെടുത്തു. ഇതിന്‍െറ തുടര്‍ച്ചയായാണ് വെള്ളിയാഴ്ച രാവിലെയുണ്ടായ സംഘര്‍ഷം. പള്ളിക്കത്തോട് എസ്.ഐ കെ.എം. കുര്യാക്കോസിന്‍െറ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് കേസെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍