അരൂര്‍: അരൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.വി. ചന്ദ്രബോസിന് (54) കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു.
ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ സ്റ്റേഷനില്‍ നിന്ന് ബൈക്കില്‍ എരമല്ലൂര്‍ കവലയില്‍ ഡ്യൂട്ടിക്ക് എത്തിയ ഉടനെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ എരമല്ലൂര്‍ കവലയില്‍വെച്ചാണ് ചന്ദ്രബോസിനെ ഇടിച്ചുവീഴ്ത്തിയത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമുടി സ്വദേശിയാണ്്.
നിങ്ങളുടെ അഭിപ്രായങ്ങള്‍