12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

സ്നേഹസംഘങ്ങളിലൂടെ മയക്കുമരുന്ന് ഉപഭോഗം

ചേര്‍ത്തല: സ്നേഹസംഘങ്ങളിലൂടെ ചേര്‍ത്തല താലൂക്കില്‍ മയക്കുമരുന്നുകളുടെ ഉപഭോഗം വ്യാപകമാകുന്നു. പെത്തഡിന്‍, മോര്‍ഫിന്‍, ഫോര്‍ട്ട്വിന്‍, ഡയസിപാം തുടങ്ങിയവയും കഞ്ചാവ്, കറുപ്പ് ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്നവരുടെ സൗഹാര്‍ദ കൂട്ടായ്മകളാണ് സ്നേഹസംഘങ്ങള്‍. ഈ സ്നേഹസംഘങ്ങളിലൂടെ ഉപഭോഗത്തിന് ആവശ്യമായ ലഹരിവസ്തുക്കള്‍ സംഘടിപ്പിക്കുന്നു എന്നുമാത്രമല്ല, പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും ചെയ്യുന്നു. പുതുതായി യുവാക്കളെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയാ സംഘങ്ങളുടെ പിന്‍ബലമുണ്ട്.
ചേര്‍ത്തലയിലും പരിസരങ്ങളിലുമായി 1000ലധികം പേര്‍ മയക്കുമരുന്ന് ഉപഭോക്താക്കളായിട്ടുണ്ടെന്നും മരുന്ന് കുത്തിവെക്കുന്നതുവഴി എയിഡ്സ് പോലുള്ള രോഗങ്ങള്‍ പകരാതിരിക്കാന്‍ ഇവര്‍ക്ക് സൗജന്യമായി സിറിഞ്ചുകള്‍ നല്‍കാറുണ്ടെന്നും മയക്കുമരുന്നിന് എതിരായി ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അംഗീകൃത കേന്ദ്രം വെളിപ്പെടുത്തുന്നു. ചേര്‍ത്തലയിലെ ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം, കൂറ്റുവേലി, വെട്ടക്കല്‍, പട്ടണക്കാട്, പുതിയകാവ്, ചെങ്ങണ്ട, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി, എഴുപുന്ന, പള്ളിത്തോട്, തിരുവിഴ തുടങ്ങിയ ഭാഗങ്ങളിലൊക്കെ സ്നേഹസംഘങ്ങളുടെ കൂട്ടായ്മ നടക്കുന്നുണ്ട്. താലൂക്കില്‍ മയക്കുമരുന്ന് ഉപഭോക്താക്കളില്‍ സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുന്നതായാണ് അറിയുന്നത്.
കഴിഞ്ഞ ആറുമാസ കാലയളവിനുള്ളില്‍ ഏകദേശം 500 കിലോ കഞ്ചാവും 500ലധികം ആംപ്യൂളുകളും അധികൃതര്‍ പിടിച്ചെടുത്തത് മയക്കുമരുന്നുപയോഗത്തിന്‍െറ വ്യാപനത്തെ ചൂണ്ടിക്കാണിക്കപ്പെടുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com