12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ഗുരുവായൂരില്‍ ഹോട്ടലുകള്‍ പരിശോധിക്കാന്‍ വ്യാപാരികള്‍ രംഗത്ത്

ഗുരുവായൂര്‍: ഗുരുവായൂരിലെ ഹോട്ടലുകളും ഭക്ഷ്യവിതരണ സ്ഥാപനങ്ങളും പരിശോധിക്കാന്‍ ഹോട്ടലുടമകളും വ്യാപാരി സംഘടകളും ചേര്‍ന്ന് സ്ക്വാഡ് രൂപവത്കരിക്കും. ദേശീയ തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരിനെ ശുചിത്വ നഗരിയായി നിലനിര്‍ത്തുന്നതിന്‍െറ ഭാഗമായാണ് തങ്ങള്‍ സ്വയം പരിശോധന നടത്താന്‍ മുന്നോട്ട് വരുന്നതെന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍, ചേംബര്‍ ഓഫ് കോമേഴ്സ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍, ലോഡ്ജ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭ കൗണ്‍സിലര്‍മാര്‍, പൗരാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ സ്ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ തയാറാണ്. ഓണത്തിന് മുമ്പ് സ്ക്വാഡ് നിലവില്‍ വരും. സ്ഥാപനങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ സമയം അനുവദിക്കാതെ സ്ഥാപനങ്ങള്‍ അടപ്പിക്കുന്ന ഇപ്പോഴത്തെ രീതി പ്രതിരോധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ചെറുകിട, ഇടത്തരം ഹോട്ടലുകളെ നിഷ്കാസനം ചെയ്യിച്ച് വന്‍കിടകള്‍ക്ക് മാത്രം അവസരം നല്‍കാനുള്ള ഗൂഢലക്ഷ്യം ഇപ്പോഴത്തെ നടപടികള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളായ ടി.എന്‍.മുരളി, പി.വി.മുഹമ്മദ് യാസിന്‍, ജി.കെ.പ്രകാശന്‍, പി.വി.രവീന്ദ്രന്‍, പി.ഐ.ആന്‍േറാ, സി.ബിജുലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com