ഹോണ്ടയുടേതിന് തുല്ല്യമായ വണ്ടികള്‍ ഇറക്കുന്നത് ഹീറോ മോട്ടോകോര്‍പ്പിന് ഹരമാണ്. കണ്ടാല്‍ സ്റ്റണ്ണറിന്‍െറ അനിയനാണെന്ന് തോന്നുന്ന ഒരു വിദ്വാനെ അവര്‍ പുറത്തിറക്കി. ഇഗ്നിറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ 125സി.സിയാണ്. ഡല്‍ഹിയില്‍ നടന്ന ഓട്ടോഎക്സ്പോയിലാണ് ഇത് അവതരിച്ചത്. 124.7 സിസി എയര്‍കൂള്‍ഡ് എഞ്ചിന്‍ 8000 ആര്‍പിഎമ്മില്‍ 11 ബിഎച്ച്പി കരുത്തും 5000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും നല്‍കും. ഡിജിറ്റല്‍ അനലോഗ് കോമ്പോമീറ്റര്‍ കണ്‍സോള്‍, സ്പ്ളിറ്റ് സീറ്റ്, ക്രമീകരിക്കാവുന്ന റിയര്‍ ഷോക്ക് അബ്സോര്‍ബറുകള്‍ എന്നിവയൊക്കെയാണ് പ്രത്യേകത. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സാണ് ഇതിനുള്ളത്. ഹീറോ കുടുംബത്തില്‍ ഗ്ളാമറിന്‍െറ മുറിയിലാണ് ഇഗ്നിറ്ററും കഴിയുന്നത്. വില ഏകദേശം 65000. ഹോണ്ടയും ബജാജും തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാവാതിരിക്കാന്‍ ഹീറോക്ക് ഇതൊക്കെ തന്നെയെ വഴിയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍