ഉദുമ: ഡി.വൈ.എഫ്.ഐ കീക്കാനം യൂനിറ്റ് പ്രസിഡന്‍റ് ആലിങ്കാലിലെ ടി. മനോജിന്‍െറ (24) മരണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പാലക്കുന്നില്‍ സി.പി.എം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സായുധസേനാ വിഭാഗത്തിലെ പൊലീസുകാരായ ശ്രീജിത്ത് (20), ഷിന്‍േറാ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സി.പി.എം പ്രവര്‍ത്തകരായ കെ. വിനോദ് (32), കുഞ്ഞിരാമന്‍ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ പെരിയാട്ടടുക്കം, ഉദുമ, പാലക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. ചില വാഹനങ്ങള്‍ തടയാനും ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് പാലക്കുന്നിലെത്തിയ പൊലീസ് സംഘം പ്രവര്‍ത്തകരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നീട് പൊലീസുകാര്‍ക്കുനേരെ അക്രമം നടത്തിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. തുടര്‍ന്ന് ഒരു ഗ്രനേഡും പ്രയോഗിച്ചു. മുന്‍കരുതലായി 15ഓളം സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് പാലക്കുന്ന്, ഉദുമ, പെരിയാട്ടടുക്കം പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍