12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

മഴക്കുറവ്: കര്‍ഷകര്‍ നെല്‍കൃഷിയില്‍നിന്ന് അകലുന്നു

പുല്‍പള്ളി: വയനാട്ടില്‍ മഴക്കുറവിനാല്‍ നൂറുകണക്കിന് കര്‍ഷകര്‍ നെല്‍കൃഷിയില്‍നിന്ന് അകലുന്നു. കാലവര്‍ഷം ചതിച്ചതോടെ വയനാട്ടില്‍ നെല്‍കൃഷി താളം തെറ്റി. സാധാരണ കര്‍ക്കടകം പകുതിയോടെ ഞാറ്റടി ഒതുക്കി കൃഷിപ്പണികളുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. ഇത്തവണ സ്ഥിതി നേരെ മറിച്ചായി. ഇതുവരെ നിലമൊരുക്കല്‍ ജോലികള്‍പോലും പലയിടത്തും ആരംഭിച്ചിട്ടില്ല. മഴയില്ലാത്തതിനാല്‍ പുഴകളില്‍ വെള്ളം കുറവാണ്. ഇതുമൂലം ജലസേചന സൗകര്യവും ലഭ്യമല്ലാതായി. കബനി തീരത്തെ പാടശേഖരങ്ങളായ ചേകാടി, പെരിക്കല്ലൂര്‍, കൊളവള്ളി, മരക്കടവ് എന്നിവിടങ്ങളിലൊന്നും നെല്‍കൃഷിക്ക് തുടക്കമായിട്ടില്ല. ഇതുമൂലം ട്രാക്ടറും ടിപ്പറും ഉപയോഗിച്ച് നിലമുഴുന്ന തൊഴിലാളികളും പട്ടിണിയിലാണ്. ഇവരും ജോലിയില്ലാതെ വലയുകയാണ്. മഴക്കുറവുമൂലം നൂറുകണക്കിന് കര്‍ഷകര്‍ നെല്‍കൃഷിയില്‍നിന്ന് ചുവടുമാറിത്തുടങ്ങി. വരും വര്‍ഷം ഭക്ഷ്യോല്‍പാദനത്തില്‍ വന്‍ ഇടിവിന് ഇത് വഴിയൊരുക്കും. അരിയുടെ വില വര്‍ധനക്കും ഇത് കാരണമാകും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com