Sat, 08/04/2012 - 10:24 ( 41 weeks 4 daysago)
ഫെല്‍പ്സിന് 21ാം മെഡല്‍
(+)(-) Font Size
ഫെല്‍പ്സിന് 21ാം മെഡല്‍

ലണ്ടന്‍: ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടക്കാരന്‍ എന്ന റെക്കോഡ് കുറിച്ച മൈക്കല്‍ ഫെല്‍പ്സിന് ലണ്ടനില്‍ മൂന്നാം സ്വര്‍ണം. 100 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ 51.21 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഫെല്‍പ്സ് ഒളിമ്പിക്സില്‍ തന്റെ 21ാം മെഡലിലേക്ക് തുഴഞ്ഞു കയറിയത്. ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ കേ്ളാസിനാണ് വെള്ളി (51.44). ലണ്ടനില്‍ ഫെല്‍പ്സിന്റെ രണ്ടാമത് വ്യക്തിഗത സ്വര്‍ണമാണിത്.
കഴിഞ്ഞ ദിവസം 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില്‍ മുഖ്യവൈരിയായിരുന്ന നാട്ടുകാരന്‍ റ്യാന്‍ ലോക്ടെയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഫെല്‍പ്സ് ഒളിമ്പിക്സ് കരിയറിലെ 20ാം മെഡല്‍ ചൂടിയിരുന്നു. ഒരു മിനിറ്റ് 54.27 സെക്കന്‍ഡില്‍ ഫിനിഷ്ചെയ്താണ് ഫെല്‍പ്സ് 16ാം ഒളിമ്പിക്സ് സ്വര്‍ണത്തോടെ ചരിത്രനേട്ടത്തിന് കെട്ടുറപ്പ് നല്‍കിയത്. ഇതോടെ, തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സില്‍ ഒരേ ഇനത്തില്‍ സ്വര്‍ണമണിയുന്ന ആദ്യ പുരുഷ നീന്തല്‍താരമെന്ന പദവിയിലേക്ക് അമേരിക്കന്‍ താരം ഉയര്‍ത്തപ്പെട്ടു. 200മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ ഉറപ്പിച്ച സ്വര്‍ണം ചാഡ് ലെ കേ്ളാസിന്റെ അവസാന കുതിപ്പിലൂടെ ഫെല്‍പ്സിന് നഷ്ടമായിരുന്നു.
രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലോക്ടെ ഒരു മിനിറ്റ് 54.90 സെക്കന്‍ഡിലാണ് വെള്ളി നേടിയത്. 1 മിനിറ്റ് 56.22സെക്കന്‍ഡിലെത്തിയ ഹങ്കറിയുടെ ലാസ്ലോ ചെക് വെങ്കലവും അണിഞ്ഞു. 20 ഒളിമ്പിക്സ് മെഡല്‍ നേടുമ്പോഴും ലണ്ടനില്‍ ആറ് മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയുമാണ് ഫെല്‍പ്സിന്റെ സമ്പാദ്യം. ബെയ്ജിങ്ങില്‍ എട്ട് ഒളിമ്പിക്സ് സ്വര്‍ണം നേടി ചരിത്രം കുറിച്ച സ്ഥാനത്താണ് ഈ നേട്ടം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus