12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ഇന്‍ഷുറന്‍സ് അപേക്ഷ നിരസിച്ച കമ്പനിക്ക് പിഴ

ന്യൂദല്‍ഹി: പോളിസി ഉടമയുടെ നഷ്ടപരിഹാര അപേക്ഷ അനാവശ്യ കാരണം നിരത്തി തള്ളിയെന്ന പരാതിയില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിക്കെതിരെ ഉപഭോക്തൃ ഫോറത്തിന്റെ വിധി. ഉപഭോക്താവിന് നഷ്ടപരിഹാരമായി 9.73 ലക്ഷം രൂപയും അപേക്ഷ നിരസിച്ചതിനുള്ള പിഴയായി 1.5 ലക്ഷം രൂപയും നല്‍കാന്‍ ഫോറം വിധിച്ചു.
ഗൗരവ് ഗുപ്ത എന്നയാള്‍ തന്റെ ട്രക് മോഷണം പോയി എന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഇന്‍ഷുറന്‍സ് കെ്ളയിം ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി നിരസിച്ചിരുന്നു. 2006 ജൂലൈ 20നാണ് ട്രക് മോഷണം പോയത്. ഇതുസംബന്ധിച്ച് ഗുപ്ത ജൂലൈ 25ന് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍, പരാതി നല്‍കാന്‍ വൈകിയെന്ന് കാണിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നിരസിച്ചത്.
എന്നാല്‍, ഹരജിക്കാരന്‍ സമയത്ത് പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍വേയറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉപഭോക്തൃ ഫോറം അധ്യക്ഷന്‍ സി.കെ. ചതുര്‍വേദി ചൂണ്ടിക്കാട്ടി. ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ച ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് 50,000 രൂപ ഈടാക്കണമെന്നും ഫോറം നിര്‍ദേശിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com