ഹറം: 2000 കെട്ടിടങ്ങള്‍ കൂടി പൊളിച്ചു മാറ്റാന്‍ അനുമതിPublished on Sat, 08/04/2012 - 09:08 ( 41 weeks 6 days ago)
ജിദ്ദ: ഹറം വടക്കേ മുറ്റം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2000 കെട്ടിടങ്ങള്‍ കൂടി പൊളിച്ചുമാറ്റുന്നതിന് അനുമതി ലഭിച്ചതായി വടക്ക് മുറ്റം വികസന സമിതി സൂപര്‍വൈസര്‍ എന്‍ജിനീയര്‍ അബ്ബാസ് ഖത്താന്‍ വ്യക്തമാക്കി. ഇത്രയും കെട്ടിടങ്ങള്‍ക്ക് 3000 കോടി റിയാല്‍ ചെലവ് വരുമെന്നാണ പ്രാഥമിക കണക്ക്. റെയില്‍വേ സ്റ്റേഷനുകള്‍, പൊതു പാര്‍ക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവ സംവിധാനിക്കാനാണ് ഇത്രയും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്. ഹറം വടക്കേ മുറ്റം സമിതി ഈ കെട്ടിടങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയാല്‍ ധനകാര്യം, ഗവര്‍ണറേറ്റ്, മുനിസിപ്പാലിറ്റി, നീതിന്യായം, സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ട് അംഗങ്ങള്‍ എന്നിവരടങ്ങിയ സമിതി കെട്ടിടങ്ങള്‍ക്ക് വില നിശ്ചയിക്കുന്ന നടപടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ശിഅ്ബ് ആമിര്‍ മേഖലയില്‍ രണ്ടാം റിങ് റോഡ് പാലം മുതല്‍ ശിഅ്ബ് ആമിര്‍ തുരങ്കങ്ങള്‍ വരെയും, അത്ലഅ് റോഡിലെ ശിഅ്ബ് ആമിര്‍ പ്രവേശന കവാടം മുതല്‍ രണ്ടാം റിങ് റോഡ്വരെയുള്ള ഭാഗങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിലുള്‍പ്പെടും. ഫലഖ്-ജബലുല്‍ ഇബാദ് ഭാഗത്ത് കിഴക്ക് അബ്ദുല്ലാഹി ബിന്‍ സുബൈര്‍ റോഡിനും പടിഞ്ഞാറ് ഖാലിദ് ബിന്‍ വലീദ് റോഡിനുമിടയിലെ കെട്ടിടങ്ങളും പൊളിച്ചുമാറ്റും. മറ്റൊരു മേഖല ജബലുല്‍ മദാഫിഅ് ആണ്. മലയും മലക്ക് ചുറ്റുഭാഗത്തെ കെട്ടിടങ്ങളും ഇതിലുള്‍പെടും. ജര്‍വലില്‍ കിഴക്ക് ഭാഗത്തന്മ് നിന്ന് ജബലുല്‍ കഅ്ബ റോഡിന് നേരെ മെറ്റേണിറ്റി ആശുപത്രി വരെയുള്ള സ്ഥലം. ജബലുല്‍ കഅ്ബയുടെ പടിഞ്ഞാറ് കിങ് അബ്ദുല്‍ അസീസ് വഖഫിന് പിന്‍ഭാഗത്തെന്മ ബസ് സ്റ്റേഷന്റെ തെക്ക് ഭാഗം, അജിയാദ് റോഡിന് കിഴക്ക് മുതല്‍ പടിഞ്ഞാറ് ഇബ്രാഹീം ഖലീല്‍ റോഡ് വരെ എന്നിവിടങ്ങിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിലുള്‍പെടും. മുഹര്‍റം പകുതിയോടെ പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളിലേക്കുള്ള എല്ലാ സേവനങ്ങളും വിഛേദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹറം വടക്കേ മുറ്റം വികസനത്തിനായി ഇത് രണ്ടാംഘട്ടമാണ് ഇത്രയും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ പോകുതെന്ന് മക്ക ചേംബറിലെ കെട്ടിട സമിതി മേധാവി അബൂറയ്യാശ് പറഞ്ഞു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍