ഒരു ഭാഗത്ത് ഗൊരാങ് നദിയൊഴുകുന്ന ദുരാമുരിയുടെ മറുഭാഗങ്ങളിലെല്ലാം ബോഡോ ഗ്രാമങ്ങളാണ്. എളുപ്പത്തില്‍ പുഴ കടക്കാന്‍ ഗ്രാമീണര്‍ ഉപയോഗിച്ചിരുന്ന കടത്തുതോണികള്‍ കത്തിച്ചാണ് നാല് ഭാഗത്ത് നിന്ന് ബോഡോകള്‍ ഗ്രാമം വളഞ്ഞത്. ബന്ദികളായ ദുരാമുരിക്കാര്‍ക്ക് പ്രാണനും കൊണ്ടോടാന്‍ ഒരേ ഒരു വഴി മാത്രമേ പിന്നീട് അവശേഷിച്ചുള്ളൂ. ദുരാമുരിയില്‍ നിന്ന് ധുബ്റിയിലേക്ക് പലായനം ചെയ്യുന്ന നിരവധി പേരെ ഈ വഴിയില്‍ വകവരുത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവരെ രക്ഷിക്കാന്‍ കൊക്രാജാറിലേക്ക് തിരിച്ചതായിരുന്നു മറ്റൊരു മുസ്ലിം ഗ്രാമമായ ജയ്പൂരില്‍ നിന്നുള്ളവര്‍. സമ്പത്തും സ്വാധീനവുമുള്ള കൊക്രജറിലെ പ്രാദേശിക നേതാവായ അബ്ദുല്‍ അലി മൊണ്ടേകിന്റെ നേതൃത്വത്തിലായിരുന്നു ജയ്പൂരില്‍ നിന്നുള്ളവര്‍ 28ന് പുലര്‍ച്ചെ ദുറാമുറയിലേക്ക് തിരിച്ചത്.
ആ ഭാഗങ്ങളിലുള്ള ബോഡോകളെയും അവരുടെ പ്രാദേശിക നേതാക്കളെയും തനിക്ക് നേരിട്ടറിയാമെന്ന ധൈര്യത്തിലാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് അബ്ദുല്‍ 'മാധ്യമ'ത്തോട് പറഞ്ഞു. മറ്റു ഗ്രാമങ്ങളില്‍ നിന്നും കൂടുതല്‍ ബോഡോകള്‍ എത്തും മുമ്പ് കിട്ടിയ സമയം കൊണ്ട് കിട്ടുന്ന മയ്യിത്തുകള്‍ തേടിപ്പിടിക്കുകയായിരുന്നു. ഇതിനിടയിലാണ് ബോഡോകളുടെ ഒരു സംഘം അല്‍പമകലെ വട്ടമിട്ടു നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എന്തോ പന്തികേട് തോന്നി ആ ഭാഗത്തേക്ക് പോയി. ഞങ്ങളെ കണ്ടതും അവരുടെ കൈയില്‍ നിന്നെന്തോ പാടത്തെ ചേറിലേക്ക് വീഴുന്നത് കണ്ടു. വീണ ഭാഗത്തെ ചേറിലേക്ക് സൂഷിച്ചുനോക്കിയപ്പോള്‍ നടുങ്ങിപ്പോയി. നെറ്റിത്തടവും മുഖവും വെടിയുണ്ടകള്‍ പിളര്‍ത്തിയ ഒരു വയസ് തികയാത്ത കുരുന്നു പൈതല്‍. ഒന്നുമറിയാത്ത ആ പൈതലിനെ പാടത്തെ ചേറില്‍ ചവിട്ടിത്താഴ്ത്താനുള്ള ശ്രമമായിരുന്നു. അപ്രതീക്ഷിതമായി തന്നെ അവിടെ കണ്ടിട്ടും കണ്മുമ്പിലൂടെ പതിവായി നടക്കുന്ന ബോഡോയുവാക്കള്‍ക്ക് ഒരു സങ്കോചവുമില്ല.
ആ പിഞ്ചുകുഞ്ഞിനെ വിട്ടുതരണമെന്നാവശ്യപ്പെട്ടപ്പോള്‍ അബ്ദുല്‍ ഇവടെ നിന്ന് പോകണമെന്നായിരുന്നു അവരുടെ പ്രതികരണം. അവരുടെ വിലക്ക് ഗൗനിക്കാതെ പാതി ചേറിലമര്‍ന്ന ആ കുഞ്ഞിനെ വാരിയെടുത്തു. ഈ കുഞ്ഞിന്റെ ഉമ്മയെവിടെയന്ന് ചോദിച്ചപ്പോള്‍ അല്‍പമകലേക്ക് ചൂണ്ടിക്കാട്ടി അവര്‍ മറഞ്ഞു. വസ്ത്രങ്ങള്‍ വലിച്ചുകീറി പൂര്‍ണ നഗ്നയാക്കിയ നിലയില്‍ കുഞ്ഞിന്റെ ഉമ്മയെ പാടത്തെ ചേറില്‍ ചവിട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തി. പിഞ്ചുമോളുടെ നെറ്റി പിളര്‍ത്ത ബോഡോകള്‍ അവള്‍ക്ക് പാല്‍ ചുരത്തിയ പൊന്നുമ്മയുടെ മാറിടം പിളര്‍ത്തിയിരുക്കുന്നു. ഉമ്മയുടെ മാറിടം ആറ് വെടിയുണ്ടകള്‍ തുളഞ്ഞ് രക്തം ചുരത്തിയിരിക്കുന്നു. ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്ത് വെടിവെച്ച് കൊന്ന് പാടത്തെ ചേറില്‍ പൂഴ്ത്തിയിരിക്കുകയായിരുന്നു അവരീ ഉമ്മയെ.
മണിക്കൂറുകള്‍ക്കം 25 മൃതദേഹങ്ങള്‍ അവിടെ നിന്ന് കണ്ടെുത്തുവെന്ന് അബ്ദുല്‍ പറഞ്ഞു. അയല്‍ ഗ്രാമങ്ങളില്‍ നിന്ന് തോക്കുകളേന്തി കൂടുതല്‍ ബോഡോകളെത്തിയതോടെ നിവൃത്തിയില്ലാതെ തിരിച്ചുപോരേണ്ടി വരികയായിരുന്നുവെന്ന് അബ്ദുല്‍ പറഞ്ഞു. ഇനിയുമെത്രയോ മൃതദേഹങ്ങള്‍ ഇത് പോലെ മറച്ചുവെച്ചിട്ടുണ്ട്. മുസ്ലിംകള്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചുചെല്ലാന്‍ ശെവകുന്തോറഹും അവ കണ്ടെത്താനുള സാധ്യത ഇല്ലാതാകുകയാണെന്ന് അബ്ദുല പറഞ്ഞു. ഇപ്പോഴും ഉറ്റവരും ഉടയവരുമെത്താതെ കൊക്രാജാറിലെ പാടത്തും പുഴയിലും സെപ്റ്റിക് ടാുകളിലീും അഴുകിശക്കാണ്ടിരിക്കുന്ന കൊക്രജറില്‍ മാന്യമായ ഒരു ഖബറടക്കത്തിനെിലും സക്കീനക്കും കുഞ്ഞിനും അവസരം ലഭിച്ചല്ലോ എന്ന് പറഞ്ഞ് അബ്ദുല്‍ നെടുവീര്‍പ്പിട്ടപ്പോഴേക്കും കേട്ടവരൊന്നടങ്കം വിതുമ്പി. 23 മൃതദേഹങ്ങള്‍ കണ്ടെടുത്തതും ഇത് പോലെയായിരുന്നുവെന്നും കൊല്ലപ്പെട്ടവരുടെ എണ്ണം കുറച്ചുകാണിക്കാനാണ് ബോധപൂര്‍വം ബോഡോകള്‍ ഇങ്ങിനെ ചെയ്തതെന്നും പറഞ്ഞാണ് അബ്ദുല്‍ സംസാരമവസാനിപ്പിച്ചത്്്.


നിങ്ങളുടെ അഭിപ്രായങ്ങള്‍