വിഴിഞ്ഞം: ഹര്‍ത്താലിനോടനുബന്ധിച്ച് വിഴിഞ്ഞത്ത് വ്യാപക അക്രമം; മൂന്ന് എസ്്.ഐമാരും മൂന്ന് പൊലീസുകാരുമുള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. സി.പി.എം വിഴിഞ്ഞം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസിന്‍െറ ഫ്ളക്സ്ബോര്‍ഡ് തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് വൈകുന്നേരം യൂത്ത് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടെ എല്‍.ഡി.എഫിന്‍െറ രണ്ട് ബോര്‍ഡുകള്‍ നശിപ്പിച്ചു. ഇതുകണ്ട് എത്തിയ സി.പി.എം പ്രവര്‍ത്തകരുമായി സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. പോലിസെത്തി ലാത്തിവീശിയതിനെ തുടര്‍ന്ന് ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍ ചിതറിയോടി.
ഇതിനിടെ കോണ്‍ഗ്രസിന്‍െറ ഫ്ളക്സ് ബോര്‍ഡ് കീറുന്നത് തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. വിഴിഞ്ഞം എസ്.ഐ ജെ.എസ്. സനില്‍കുമാറിന്‍െറ തലക്ക് പരിക്കേറ്റു. എ.എസ്.ഐ കൃഷ്ണന്‍കുട്ടി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജി (29), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സ്റ്റാന്‍ലി, റോബിന്‍സണ്‍, ആന്‍ഡ്രൂസ്, നസീര്‍ എന്നിവര്‍ക്കും പരിക്കേറ്റു.എസ്.ഐക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ റോബിന്‍സണ്‍, ആന്‍ഡ്രൂസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. തിരുവല്ലം എസ്.ഐക്കും നെയ്യാറ്റിന്‍കര ഗ്രേഡ് എസ്.ഐ മോഹനചന്ദ്രന്‍നായര്‍ക്കും പരിക്കേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍