12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം

പത്തനംതിട്ട: സി.പി.എം ഹര്‍ത്താലില്‍ ജില്ല നിശ്ചലമായി. അങ്ങിങ്ങ് അക്രമം നടന്നു. പത്തനംതിട്ട,തിരുവല്ല, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് അക്രമം നടന്നത്.
പത്തനംതിട്ടയില്‍ രാവിലെ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് വന്ന പ്രകടനത്തിനിടെ ഓട്ടോ കടന്നുവന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പ്രവര്‍ത്തകര്‍ ഓട്ടോ തടഞ്ഞതോടെ പൊലീസ് രംഗത്തെത്തി. പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായി. സ്ഥിതി വഷളാകുമെന്ന ഘട്ടം വന്നപ്പോള്‍ പൊലീസ് ലാത്തി വീശി.ഇതിനിടെ നേരിയ തോതില്‍ കല്ലേറുണ്ടായി. പത്തനംതിട്ട സി.ഐ നസീറിന് വയറ്റത്ത് ഏറുകൊണ്ടു. സംഘര്‍ഷത്തിനിടെ വീക്ഷണം ലേഖകനും അടിയേറ്റു. കുറച്ചുസമയത്തെ സംഘര്‍ഷത്തിനുശേഷം മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സി.പി.എം പ്രതിഷേധ യോഗം നടത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിന് നേരെയും കല്ലേറ് നടന്നു.
നഗരത്തില്‍ കടകള്‍ അടഞ്ഞുകിടന്നു. വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. സ്വകാര്യ വാഹനങ്ങള്‍ നാമമാത്രമായാണ് നിരത്തിലിറങ്ങിയത്. മിക്ക സര്‍ക്കാറോഫിസുകളും അടഞ്ഞുകിടന്നു. ജോലിക്കെത്തിയവരില്‍ പലരും ഒപ്പിട്ടുമടങ്ങുകയാണ് ചെയ്തത്. വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com