12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്ന് കോഫി അന്നന്‍ പിന്‍മാറി

സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്ന് കോഫി അന്നന്‍ പിന്‍മാറി

ന്യൂയോര്‍ക്ക്: ബശ്ശാര്‍ സേനയുടെ കൂട്ടക്കുരുതി തുടരുന്നതിനിടെ സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്നും ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ പിന്‍മാറി. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് യു.എന്‍ -അറബ്ലീഗ് സംയുക്ത പ്രതിനിധിയായിരുന്ന അന്നന്റെരാജിക്കാര്യം പ്രഖ്യാപിച്ചത്. കാലാവധി അവസാനിക്കാന്‍ ഒരു മാസം ബാക്കിയിരിക്കെയാണ് അന്നന്റെപിന്‍മാറ്റം.

സമാധാന നടപടികള്‍ക്ക് രാജ്യാന്തര സമൂഹവും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലും ആവശ്യമായ പിന്തുണ നല്‍കിയില്ലെന്ന് അന്നന്‍ കുറ്റപ്പെടുത്തി. ആഭ്യന്തര യുദ്ധം തുടരുന്നതും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍െറ സ്വരച്ചേര്‍ച്ചയില്ലായ്മയുമാണ് തന്റെപിന്‍മാറ്റത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെപിന്‍ഗാമിക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
അന്നന്റെപിന്‍ഗാമിക്ക് വേണ്ടി അന്വേഷണം നടക്കുകയാണ്.

സിറിയയില്‍ സമാധാനം കൊണ്ടുവരാന്‍ റഷ്യ ,ചൈന, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ പ്രയത്നിക്കേണ്ടതുണെന്ന് അന്നന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബശ്ശാര്‍ അല്‍ അസദ് പുറത്ത് പോവണമെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ബശ്ശാര്‍ സേനയും വിമതരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മാത്രം 70 ഒളംപേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, കോഫി അന്നന്റെപിന്‍മാറ്റത്തിന് കാരണം റഷ്യയും ചൈനയുമാണെന്ന് യു.എസ് കുറ്റപ്പെടുത്തി. യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളായ റഷ്യയുടെയും ചൈനയുടെയും നിലപാടുകളാണ് ഐക്യത്തിലെത്തുന്നതിന് തടസ്സമായത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com