ചാരുംമൂട്: സി.പി.എം പ്രകടനത്തെത്തുടര്‍ന്ന് ചാരുംമൂട്ടില്‍ സംഘര്‍ഷം. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. ചാരുംമൂട്ടില്‍ നിന്ന് മാങ്കാങ്കുഴി റോഡിലേക്ക് നീങ്ങിയ പ്രകടനം കോണ്‍ഗ്രസ് ബ്ളോക് ഓഫിസിന് മുന്നിലെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കല്ലേറില്‍ ആലപ്പുഴ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരായ ഗണേഷ്കുമാര്‍, സുമേഷ് എന്നിവര്‍ക്കും ഇരുഭാഗത്തുള്ള പ്രവര്‍ത്തകര്‍ക്കുമാണ് പരിക്ക്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാഘവന് കല്ലേറില്‍ പരിക്കേറ്റതില്‍ പ്രതിഷേധിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.പി റോഡ് ഒരുമണിക്കൂറോളം ഉപരോധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍